-
വൈകുന്നേരം ചായക്കൊപ്പം ബ്രെഡും ചീസുമുണ്ടെങ്കില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമായാലോ
ചേരുവകള്‍ ( ഒരു ഡിസ്‌ക് ഉണ്ടാക്കാന്‍ ഉള്ളത് )
- ബ്രെഡ് രണ്ടു കഷണങ്ങള്‍
- ബട്ടര്‍ കാല്‍ ടീസ്പൂണ്‍
- പൊടിയായി അരിഞ്ഞ സവാള ,കാപ്‌സിക്കം, തക്കാളി, കാരറ്റ്- അര ടേബിള്‍സ്പൂണ്‍ വീതം
- മല്ലിയില- ആവശ്യത്തിന്
- കോണ്‍- അര ടേബിള്‍സ്പൂണ്‍
- ഉപ്പ്, കുരുമുളക് പൊടി, വെള്ളുള്ളി പൊടി- പാകത്തിന്
- ഒറിഗാനോ- പാകത്തിന്
- ചീസ് സ്‌പ്രെഡ്- അര ടീസ്പൂണ്‍
- ടൊമാറ്റോ സോസ്, ചില്ലി സോസ്, മസ്റ്റാര്‍ഡ് സോസ്- കാല്‍ ടീസ്പൂണ്‍ വീതം
പൊടിയായി അരിഞ്ഞ അര ടേബിള്‍സ്പൂണ്‍ സവാള ,ക്യാപ്‌സിക്കം, തക്കാളി, കാരറ്റ്, മല്ലിയില, കുറച്ചു കോണ്‍ എന്നിവ ഒരുമിച്ചു എടുത്തു, അതിലേക്കു ആവശ്യത്തിന് ഉപ്പും, കുരുമുളക് പൊടിയും, വെള്ളുള്ളി പൊടിയും, ഒറിഗാനോയും ചേര്‍ത്ത് വെക്കുക. അര ടീസ്പൂണ്‍ ചീസ് സ്‌പ്രെഡ്, കാല്‍ ടീസ്പൂണ്‍ വീതം ടൊമാറ്റോ സോസ്, ചില്ലി സോസ്, മസ്റ്റാര്‍ഡ് സോസ് എന്നിവ ഒരുമിച്ചു മിക്‌സ് ചെയ്തു വെക്കുക. വലിയ ഒരു റൌണ്ട് കട്ടറും, അതിനേക്കാള്‍ ചെറിയ ഒരു കട്ടറും വേണം. ആദ്യം രണ്ടു ബ്രെഡ് സ്ലൈസസും വലിയ കട്ടര്‍ കൊണ്ട് മുറിക്കുക. അതിലെ ഒരു ബ്രെഡ് വീണ്ടും ചെറിയ കട്ടര്‍ കൊണ്ട് നടുഭാഗം മുറിക്കുക. ഇനി വലിയ ബ്രെഡ് സ്ലൈസ് ചീസ് മിക്‌സ് നന്നായി തേച്ചു പിടിപ്പിച്ചു അതിനു മുകളില്‍ മറ്റേ ബ്രെഡ് സ്ലൈസ് വെക്കുക. നടുഭാഗത്ത് വെജിറ്റബിള്‍ മിക്‌സ്ചര്‍ ഇട്ടു ഫില്‍ ചെയ്തു, ബ്രെഡിന്റെ ഭാഗങ്ങളില്‍ ബട്ടര്‍ ബ്രഷ് ചെയ്തു അഞ്ചു മിനിറ്റ് ഓവനില്‍ ചൂടാക്കി എടുക്കുക.
Content Highlights: Bread Cheese veg Disc
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..