Photo: Pixabay
ഇടനേരത്ത് ചായകുടിക്കുമ്പോള്‍ എണ്ണപ്പലഹാരങ്ങള്‍ ഒഴിവാക്കാം. പകരം എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്ലൂബെറി മഫിന്‍സ് ആയാലോ?
ചേരുവകള്‍
- മൈദ- ഒന്നരക്കപ്പ്
- ബേക്കിങ് പൗഡര്‍- അര ടീസ്പൂണ്‍
- ഫ്രഷ് ബ്ലൂബെറീസ്- 1 കപ്പ്
- പഞ്ചസാര- 1 കപ്പ്
- തൈര്- 1 കപ്പ്
- ഒലിവ് ഓയില്‍- 1 കപ്പ്
- കൊക്കോ പൗഡര്‍- 1 ടേബിള്‍സ്പൂണ്‍
- വിപ്ഡ് ക്രീം- ഫ്രോസ്റ്റിങ്ങിന് ആവശ്യമായത്
ഓവന്‍ 180 ഡിഗ്രിയില്‍ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. മൈദ, കൊക്കോപ്പൊടി, ബേക്കിങ് പൗഡര്‍ എന്നിവ ഒരു ബൗളില്‍ യോജിപ്പിക്കുക. അതിലേക്ക് തൈര്, പഞ്ചസാര, ഒലിവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്തത് ചേര്‍ക്കുക. നന്നായി ഇളക്കിച്ചേര്‍ക്കുക. ശേഷം, ബ്ലൂബെറീസ് ചേര്‍ത്ത് ഒരു തവികൊണ്ട് ഫോള്‍ഡ് ചെയ്ത് യോജിപ്പിക്കുക. മഫിന്‍ ട്രേസില്‍ മുക്കാല്‍ ഭാഗം വീതം ഒഴിച്ച് 10 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം. വിപ്ഡ് ക്രീം പഴങ്ങള്‍ വെച്ച് അലങ്കരിച്ച് സെര്‍വ് ചെയ്യാം.
Content Highlights: Blueberry muffins


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..