Image coutesy :krishnendhu renadiv
പാവയ്ക്കയുടെ രുചി എല്ലാവര്ക്കും ഇഷ്ടമല്ല. എന്നാല്‍ അല്‍പ്പം വെറൈറ്റിയായി നാടന്‍ സ്റ്റൈലില്‍ തയ്യാറാക്കിയാല്‍ ആരും ഒരു പറ ചോറുണ്ണും.
ചേരുവകള്‍
- പാവയ്ക്ക- അത്യാവശ്യത്തിന് വലുപ്പമുള്ള ഒന്ന്
- പച്ച മാങ്ങ- ഒന്ന് ചെറുത്
- തേങ്ങാപ്പാല്‍ നേര്‍ത്തത്- 1.5 കപ്പ്
- തേങ്ങാപ്പാല്‍ കട്ടിയുള്ളത്- 1 കപ്പ്
- ചുവന്ന മുളകുപൊടി- 1.5 ടേബിള്‍ സ്പൂണ്‍
- മല്ലി- 1.5 ടീസ്പൂണ്‍
- മഞ്ഞള്‍- 1 ടിസ്പൂണ്‍
- ഉള്ളി- 4-5
- കറിവേപ്പില - ആവശ്യത്തിന്
- ഉണങ്ങിയ ചുവന്ന മുളക്: 2
- കടുക് - 1 ടീസ്പൂണ്‍
- വെളിച്ചെണ്ണ - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
പാവയ്ക്ക ചെറുതായി അരിഞ്ഞത് 1 കപ്പ് വെള്ളത്തില്‍ 2 ടിസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് 10 മിനിറ്റ് കുതര്‍ത്തുക. ഇപ്പോള്‍ അധിക വെള്ളം പിഴിഞ്ഞ് കളഞ്ഞ് ഒരു ചട്ടിയിലേയ്ക്ക് ഇടുക നേര്‍ത്ത തേങ്ങാപ്പാല്‍ പച്ച മാങ്ങ മുളകുപൊടി മഞ്ഞള്‍പ്പൊടി മല്ലിപൊടിയും ഉപ്പും ചേര്‍ത്ത് വറ്റുന്നത് വരെ വേവിക്കുക.
ഇനി കട്ടിയുള്ള തേങ്ങാപ്പാല്‍ ചേര്‍ത്ത് 1 മിനിറ്റ് വേവിക്കുക.ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി 1 ടീസ്പൂണ്‍ കടുക് ചേര്‍ത്ത് പൊട്ടിക്കുക ഇതിലേക്ക് ഉള്ളി ചേര്‍ത്ത് വഴറ്റുക. കറിവേപ്പിലയും ഉണങ്ങിയ ചുവന്ന മുളകും ചേര്‍ത്ത് വഴറ്റുക. ഇത് കറിയിലേക്ക് ചേര്ക്കാ0
Content Highlights: Bittergourd mango curry recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..