ഡൽഹിക്കാർക്ക് പ്രിയപ്പെട്ട ബിഹാറി രുചി ലിട്ടി ചിക്കൻ


സപ്ത സഞ്ജീവ്

ലിട്ടി ചിക്കൻ

ഇന്ത്യയിലുടനീളം ആരാധകരേറെയുള്ള ഭക്ഷണ സംസ്കാരമാണ് ബിഹാറിന്റെത്. വളരെ വ്യത്യസ്തവും അതിലുപരി ആരോഗ്യകരവുമായ പാചകരീതിക്ക് അത് പ്രശസ്തമാണ്. ഭൂമിശാസ്ത്രപരമായുള്ള നേട്ടവും ബിഹാറികളുടെ ഭക്ഷണരീതികളിൽ അവർക്ക് മുതൽകൂട്ടാണ്. അറുപതിലധികം നെല്ലുകൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന നിലയിലും ബിഹാറിന്റെ ഭക്ഷണസംസ്കാരത്തിലെ വൈവിധ്യം പ്രകടമാണ്.

ബിഹാറിലെ അതിപ്രശസ്ത ഭക്ഷണപദാർഥമായ ലിട്ടി ചിക്കൻ തയ്യാറാക്കാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും ഇത് ഡൽഹി തെരുവുകളിലും സുലഭമാണ്. ആട്ട അല്പം ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിമാവിന്റെ പരുവത്തിൽ കുഴച്ച് മാറ്റിവെക്കുക. മറ്റൊരു പാത്രത്തിൽ കടലപ്പൊടി, സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കടുകെണ്ണ, ഉപ്പ്, അയമോദകപ്പൊടി, ചെറുനാരങ്ങനീര് എന്നിവ ചേർത്ത് നന്നായി വെള്ളം ചേർക്കാതെ കുഴയ്ക്കുക. ആട്ടമാവ് ചെറിയ ഉരുളകളാക്കി, കടലമാവ് മിശ്രിതം ഉള്ളിൽ നിറച്ച് ഉരുട്ടിയെടുക്കുക. ഇത് നല്ല ചൂടുള്ള കനലിൽവെച്ച് കരിഞ്ഞുപോവാതെ വേവിച്ചെടുക്കണം. വേവിച്ചശേഷം, അപ്പത്തിലെ കരി കളയാൻ തുണി ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്.



ചിക്കൻകറി തയ്യാറാക്കാൻ ഒരു കടായിപാത്രം അടുപ്പത്തുവെച്ച് കടുകെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഗ്രാമ്പു, ചെറിയ ജീരകം, വറ്റൽമുളക്, പച്ചമുളക്, സവാള എന്നിവചേർത്ത് നന്നായി വഴറ്റുക. നന്നായി തിളച്ചുവരുമ്പോൾ വലിയ കഷ്ണങ്ങളാക്കി മുറിച്ച ചിക്കൻചേർത്ത് അടച്ചുവെച്ച് വെള്ളമില്ലാതെ അഞ്ചുമിനിറ്റ് വേവിക്കുക. വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് മണികൾ, വലിയ ജീരകം എന്നിവ നന്നായിചേർത്ത് അരച്ച് തയ്യാറാക്കിയ പേസ്റ്റ് ഇതിലേക്ക് ചേർക്കുക. തുടർന്ന് മഞ്ഞൾപ്പൊടി, മല്ലിെപ്പടി, മുളകുപൊടി, ഉപ്പ് എന്നിവയും ആവശ്യമെങ്കിൽ അല്പം വെള്ളവും ചേർത്ത് വേവിക്കുക. ഇതിലേക്ക് തക്കാളിചേർത്ത് അടച്ചുവെച്ച് വേവിക്കുക. ശേഷം, ഗരം മസാല, വെള്ളം കുറവാണെങ്കിൽ അല്പം വെള്ളവുംചേർത്ത് തിളപ്പിച്ച് തീയണയ്ക്കുക.

നേരത്തെ തയ്യാറാക്കിയ അപ്പം ഈ ചിക്കൻകറി കൂട്ടിയാണ് കഴിക്കുക, അതാണ് പരമ്പരാഗത ബിഹാറിരീതി. കഴിക്കുന്നതിനുമുമ്പ് ചിക്കൻകറിക്കുമുകളിൽ അല്പം കസൂരിമേതികൂടി വിതറിയാൽ രുചിമുകുളങ്ങളിൽ ബിഹാറി മേളമാണ്. ലക്ഷ്മിനഗറിലും ഓൾഡ് ഡൽഹിയിലും ചാന്ദ്‌നി ചൗക്കിലുമെല്ലാം ലിട്ടി ചിക്കൻ ലഭിക്കും. ഒരു പ്ലേറ്റിന് 80 രൂപമുതൽ ലഭ്യമാണ്.

Content Highlights: Bihari food recipe litti chicken


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented