
Youtube|CookatHome
എന്നും ഒരേ രീതിയില്‍ ചപ്പാത്തിയുണ്ടാക്കി ബോറടിക്കുന്നുണ്ടോ? എങ്കില്‍ കളര്‍ഫുള്‍ ആയി ഒരു ചപ്പാത്തിയുണ്ടാക്കിയാലോ? ബീറ്റ്റൂട്ട് കൊണ്ട് ചുവന്ന നിറത്തില്‍ ചപ്പാത്തി തയ്യാറാക്കുന്ന വിധമാണ് താഴെ കൊടുത്തിരിക്കുന്നത്.
ചേരുവകള്‍
ബീറ്റ്റൂട്ട് നുറുക്കിയത്- ഒന്ന്
വെള്ളം- അരക്കപ്പ്
ഗോതമ്പുമാവ്- രണ്ടുകപ്പ്
ബട്ടര്‍- ഒരുടീസ്പൂണ്‍
ഉപ്പ്- ഒരുടീസ്പൂണ്‍
കുരുമുളകുപൊടി- ഒരുടീസ്പൂണ്‍
എണ്ണ- ഒരുടീസ്പൂണ്‍
തയ്യാറാക്കുന്നവിധം
തൊലികളഞ്ഞ് ബീറ്റ്റൂട്ട് നുറുക്കണം, അതിലേക്ക് അരകപ്പ് വെള്ളമൊഴിച്ച് അരയ്ക്കുക. ഒരു ബൗളില്‍ ഗോതമ്പുമാവിട്ട് ഉപ്പ്, കുരുമുളകുപൊടി, ബട്ടര്‍, ബീറ്റ്റൂട്ട് അരച്ചത് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. ഒരുമണിക്കൂര്‍ മാവ് മാറ്റിവെക്കണം. എന്നിട്ട് ഉരുട്ടി ചപ്പാത്തി ചുട്ടെടുക്കാം.
Content Highlights: beetroot chapati recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..