ഫോട്ടോ: ശ്രീജിത്ത് പി. രാജ്
മലബാറിലെ പരമ്പരാഗത വിഭവങ്ങളിലൊന്നായ ബീഫ് വരട്ടിയത് പരീക്ഷിച്ചാലോ
- ബീഫ് : അര കിലോ
- മല്ലിപ്പൊടി : ഒന്നര ടേബിള്‍സ്പൂണ്‍
- മുളകുപൊടി : ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പൊടി : കാല് ടീസ്പൂണ്‍
- ഇഞ്ചി-വെളുത്തുള്ളി ചതച്ചത് : ഒന്നര ടീസ്പൂണ്‍
- പെരുഞ്ചീരകം അരച്ചത് : കാല് ടീസ്പൂണ്‍
- കുരുമുളകുപൊടി : ഒരു ടീസ്പൂണ്‍
- ചുവന്നുള്ളി മുറിച്ചത് : മൂന്നെണ്ണം
- ചുവന്നുള്ളി ചതച്ചത് : രണ്ട് ടേബിള്‍സ്പൂണ്‍
- കറിവേപ്പില : ആവശ്യത്തിന്
- ഗരംമസാല : കാല് ടീസ്പൂണ്‍
ബീഫ് ചെറുതായി മുറിച്ച് കഴുകുക. എന്നിട്ട് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, പെരുഞ്ചീരകം അരച്ചത്, ചുവന്നുള്ളി ചതച്ചത്, ഗരംമസാല എന്നിവ ചേര്‍ത്ത് കുക്കറിലിട്ട് ഒരു സ്റ്റീം വന്നാല്‍, ചെറുതീയില്‍ പതിനഞ്ച്-ഇരുപത് മിനിട്ട് വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ ചുവന്നുള്ളി മുറിച്ചതും കറിവേപ്പിലയും മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കാം. നന്നായി തിളച്ച് കുറുകുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്ത് ഒന്നു കൂടി തിളപ്പിക്കാം.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlight: Beef Roast Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..