Tender banana leaves fry
വാഴക്കൂമ്പും വാഴപ്പിണ്ടിയും കറിവച്ചാല്‍ രുചികരമായ ഭക്ഷണം മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. ഇവ മാത്രമല്ല ഇളം വാഴയിലയും രുചിയുള്ള തോരനാക്കാം.
ചേരുവകള്‍
- ഇളം വാഴയില- രണ്ട് ചെറുത്
- തേങ്ങ- അര മുറി
- ജീരകം- കാല്‍ ടീസ്പൂണ്‍
- വെളുത്തുള്ളി- മൂന്ന് അല്ലി
- മഞ്ഞള്‍ പൊടി- പാകത്തിന്
- ഉപ്പ്- ആവശ്യത്തിന്
വാഴയില എടുത്ത് കഴുകി ചീര അരിയുന്നത് പോലെ കുഞ്ഞായി അരിഞ്ഞെടുക്കുക. തേങ്ങ തിരുമ്മി വെളുത്തുള്ളിയും ജീരകവും പച്ചമുളകും അല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ചതച്ചെടുക്കുക. ഒരു ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞെടുത്ത വാഴയിലയും തേങ്ങ ചതച്ചതും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക.
(എടുക്കുന്ന വാഴയിലക്ക് അനുസരിച്ചു തേങ്ങ കൂട്ടില്‍ മാറ്റം വരുത്തുക. ഇളം വാഴയില എടുക്കാന്‍ ശ്രദ്ധിക്കുക.)
Content Highlights: Banana leaf curry recipe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..