
പ്രതീകാത്മകചിത്രം | Photo: Gettyimages.in
ചോറിന് സ്പെഷൽ കറികൾ ഒന്നുമില്ലെങ്കിൽ ആലുഗോപി തയ്യാറാക്കാം. ഉരുളക്കിഴങ്ങും കോളിഫ്ളവറും ഉപയോഗിച്ച് തയ്യാറാക്കുന്ന ആലു ഗോപി ചോറിനും റൊട്ടിക്കുമൊപ്പം കഴിക്കാം. ആലുഗോപി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
എണ്ണ- രണ്ട് ടേബിൾ സ്പൂൺ
ജീരകം- കാൽ ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി- ഒരു ടേബിൾ സ്പൂൺ
സവോള- 1
പച്ചമുളക്- 1
ഉരുളക്കിഴങ്ങ്- രണ്ടെണ്ണം കഷ്ണങ്ങളാക്കിയത്
കോളിഫ്ളവർ- ചെറുത് ഒരെണ്ണം കഷ്ണങ്ങളാക്കിയത്
മുളകുപൊടി- മുക്കാൽ ടീസ്പൂൺ
ഗരംമസാല- ഒരു ടീസ്പൂൺ
മല്ലിപ്പൊടി- മുക്കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കസൂരിമേത്തി- ഒരുടീസ്പൂൺ
മല്ലിയില- രണ്ടുതണ്ട്
നാരങ്ങാനീര്( ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം ജീരകം ചേർക്കുക. അവ പൊട്ടിത്തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മുപ്പതു സെക്കൻഡ് വഴറ്റുക. ഇനി ഒരു സവോള ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം ഉരുളക്കിഴങ്ങ് ചേർത്ത് രണ്ടുമിനിറ്റോളം വഴറ്റാം. അൽപം വെള്ളമൊഴിച്ച് മൂടിവച്ച് വേവിക്കാം. ഉരുളക്കിഴങ്ങ് പാതി വെന്തുകഴിയുമ്പോൾ കോളിഫ്ളവർ ചേർത്ത് മൂന്നുമിനിറ്റ് വേവിക്കാം. ഇനി മുക്കാൽ ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഗരംമസാല, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഇളക്കുക. വീണ്ടും മൂടിവച്ച് വേവിക്കുക. കോളിഫ്ളവറും ഉരുളക്കിഴങ്ങും വെന്തുവരുമ്പോൾ ഒരുടീസ്പൂൺ പൊടിച്ച കസൂരിമേത്തി വിതറുക. വീണ്ടും ഇളക്കി വേവിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് മൂന്നു മിനിറ്റ് വേവിച്ചതിനുശേഷം മല്ലിയില കൊണ്ട് അലങ്കരിക്കാം. വേണമെങ്കിൽ നാരങ്ങാനീര് പിഴിയാം.
Content Highlights: aloo gobi recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..