-
വെജിറ്റബിള്‍ പ്രേമികളാണോ നിങ്ങള്‍? എങ്കില്‍ ഒരു സ്‌പെഷല്‍ വിഭവം പരീക്ഷിച്ചാലോ? ആലു പനീര്‍ മട്ടര്‍ മസാല തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
1. ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞത് - ഒരെണ്ണം
2. മട്ടര്‍ - 100 ഗ്രാം
3 പനീര്‍ ചെറുതായ നുറുക്കി - വെളിച്ചെണ്ണയില്‍
വറുത്തെടുത്തത് - 250 ഗ്രാം
4. സവാള ചെറുതായി അരിഞ്ഞത് - രണ്ടെണ്ണം
5. പച്ചമുളക് - നാലെണ്ണം
6. ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - ഓരോ ടീസ്പൂണ്‍
7 തക്കാളി ചെറുതായി അരിഞ്ഞത് - രണ്ടെണ്ണം
8. തേങ്ങയുടെ ഒന്നാംപാല്‍ - അര കപ്പ്
9. രണ്ടാംപാല്‍ - ഒന്നര കപ്പ്
10. മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
11. മല്ലിപ്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
12. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
13. ഗരംമസാല - ഒരു നുള്ള്
14. എണ്ണ - രണ്ട് ടേബിള്‍സ്പൂണ്‍
16. കടുക് - ആവശ്യത്തിന്
17. കറിവേപ്പില - ആവശ്യത്തിന്
18. മല്ലിയില - ആവശ്യത്തിന്
19 . ഉണക്കമുളക് - രണ്ടെണ്ണം
20. ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് രണ്ട് സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടായതില്‍, അരിഞ്ഞുവച്ചിരിക്കുന്ന സവാളയും പച്ചമുളകും വഴറ്റുക. ബ്രൗണ്‍ ആയി വരുമ്പോള്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കുക. തീ കുറച്ച് 10, 11, 12 ചേരുവകള്‍ ചേര്‍ത്തിളക്കുക. മസാലയുടെ പച്ചമണം മാറിക്കഴിഞ്ഞാല്‍ തക്കാളി ചേര്‍ത്തിളക്കുക. തക്കാളി തിരിച്ചറിയാത്ത കുഴമ്പായി മാറിക്കഴിഞ്ഞാല്‍ മട്ടറും അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേര്‍ത്തിളക്കി, ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത്, രണ്ടാംപാല്‍ ഒഴിച്ച് ചെറുതീയില്‍ പാത്രം അടച്ച് വേവിക്കുക.
വെന്തതിനുശേഷം ഫ്രൈചെയ്ത് വച്ചിരിക്കുന്ന പനീര്‍ ചേര്‍ക്കുക. ഒന്നാംപാലും ഒരുനുള്ള് ഗരംമസാലയും ചേര്‍ത്ത് രണ്ടുമിനിറ്റ് ചെറുതീയില്‍ അടച്ചുവയ്ക്കുക.
ഒരു ഫ്രൈ പാനില്‍ ഒരുസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും ഉണക്കമുളകും കറിവേപ്പിലയും പൊട്ടിച്ച് അതില്‍ ചേര്‍ത്ത് അടച്ചുവയ്ക്കുക. മല്ലിയില വിതറി വിളമ്പാം.
Content Highlights: aalu paneer mutter masala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..