കഴിഞ്ഞ ദിവസം ഭക്ഷണത്തിന്റെ മെനു ഗൗരവത്തില്‍ നോക്കുന്ന ഹൃത്വിക്ക് റോഷന്റെ ചിത്രം വൈറലായിരുന്നു. താരത്തിന്റെ സമോസ പ്രേമവും പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഹൃത്വിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ ചിത്രം പങ്കുവെച്ചിരുന്നത്. ഇപ്പോഴിത പ്രസിദ്ധ ഭക്ഷണ വിതരണ ആപ്ലിക്കേഷനായ സൊമാറ്റോ ഈ പോസ്റ്റിന് മറുപടി നല്‍കിയിരിക്കുകയാണ്

ഹൃത്വിക്കിന്റെ ഹിറ്റ് ചിത്രമായ കൃഷിലെ ഡയലോഗാണ് സൊമാറ്റോ പങ്കുവെച്ചിരിക്കുന്നത്. ''എന്റെ ശക്തിയെല്ലാം ദുരുപയോഗം ചെയ്തിരിക്കുന്നു അമ്മേ'' ഇതാണ് സിനിമയിലെ ഡയലോഗിന്റെ ഹിന്ദി പരിഭാഷ. ഇതിന് ചെറിയൊരു മാറ്റം വരുത്തി എന്റെ ശക്തിയെല്ലാം ശരിയായ വിധം ഉപയോഗപ്പെടുത്തി അമ്മേ എന്നാണ് സൊമാറ്റോയുടെ കമന്റ്

 

1

Content Highlights: Zomato's  response to Hrithik Roshan's new instagram post on samosa