കുട്ടികൾക്കായുള്ള നവീന ഭക്ഷ്യഉൽപ്പനങ്ങൾ വിപണിയിൽ അവതരിപ്പിച്ച് 'യമ്മി വാലി'


.

കൊച്ചി : നിപ്പോൺ ഗ്രൂപ്പിന്റെ ഭക്ഷ്യ ബ്രാന്റായ യമ്മി വാലി കുട്ടികൾക്കായുള്ള രണ്ട് നവീന ഭക്ഷ്യ ഉൽപ്പനങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. ചീസി മില്ലെറ്റ് ബോൾസ് , മില്ലെറ്റ് മ്യുസിലി എന്നീ നവീന ഉൽപ്പന്നങ്ങളാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമാതാരം സഞ്ജു ശിവറാം വിപണിയിൽ അവതരിപ്പിച്ചത്.

മില്ലറ്റിന്റെയും ചോളത്തിന്റെയും അരിയുടെയും സമ്മിശ്ര കൂട്ട്‌കൊണ്ട് നിർമിച്ച ചീസി മില്ലെറ്റ് ബോൾസ് ഇന്ത്യൻ ഭക്ഷ്യ വിപണിയിൽ തന്നെ നവീനമായ ഉല്പന്നമാണ്. നട്‌സിനാലും പഴവർഗ്ഗങ്ങളിനാലും സമ്പന്നമായ മില്ലെറ്റ് മ്യുസിലി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാവുന്ന പ്രഭാതഭക്ഷണം കൂടിയാണ്. 50 ഗ്രാമിന്റെ ചീസി മില്ലെറ്റ് ബോൾസിന് 30 രൂപയും, 250 ഗ്രാം ചീസി മില്ലെറ്റ് മ്യുസിലിക്ക്185 രൂപയാണ് വില. ഉയർന്ന മൈക്രോ ന്യൂട്രിയന്റ്‌സിന്റെ പിൻബലത്തോടെ, പ്രമേഹരഹിതമായാണ് ആരോഗ്യകരമായ ഇരു ഉൽപ്പന്നങ്ങളും വിപണിയിലേക്കെത്തുന്നത്. ഓൺലൈനായും സൂപ്പർ മാർക്കറ്റുകളിലും ഇവ ലഭ്യമാകും.ശിശുക്കൾക്ക് വേണ്ടിയുള്ള ഭക്ഷ്യവിഭാഗത്തിൽ വിപണിയിലെ വിശ്വസ്ത ബ്രാൻഡായ യമ്മി വാലിക്ക് അനേകം ആരോഗ്യകരമായ ലഘു-പ്രഭാത ഭക്ഷണ വിഭാഗങ്ങൾ കൂടിയുണ്ട്.

ഒരു അമ്മ എന്ന നിലയിൽ കുട്ടികൾക്കായുള്ള ആരോഗ്യകരമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. മാതാപിതാക്കൾക്ക് അവരുടെ സാമ്പത്തികശേഷിക്ക് അനുസരിച്ച് കുട്ടികൾക്ക് ധൈര്യപൂർവം വാങ്ങാവുന്ന ഉല്പന്നങ്ങളാണിവ. കുട്ടികളിൽ പഞ്ചസാരയുടെ അമിതഉപയോഗം പ്രമേഹം അമിതവണ്ണം, പല്ലുശോഷണം, മുതലായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിനാൽ പ്രാരംഭഘട്ടത്തിൽ തന്നെ പ്രമേഹ രഹിത ഉല്പന്നങ്ങൾ അവതരിപ്പിക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കുട്ടികൾക്കായി ഇനിയും ആരോഗ്യകരമായ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി അവതരിപ്പിക്കുവാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ടെന്നും സെഹ്ല മൂപ്പൻ പറഞ്ഞു.

കമ്പനിയുടെ പ്രഥമവാർഷികത്തോടനുബന്ധിച്ച് എൽപി മുതൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വരെ പങ്കെടുക്കാവുന്ന ചിത്രരചനാ മത്സരമായ 'പെയിന്റ് എ ഡ്രീം' മത്സര വിജയികളുടെ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സംസ്ഥാനത്തെ നൂറോളം വിദ്യാലയങ്ങളിൽനിന്നും ഒൻപതിനായിരത്തിലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ച വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങളും, മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.

Content Highlights: yummy valley cheesy millet balls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented