പ്രതീകാത്മക ചിത്രം | Photo: A.P.
40 വര്‍ഷത്തിലധികം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം പ്രമുഖ റെസ്റ്റൊറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡ്സിന്റെ കാനഡയിലെ ഔട്ട്ലെറ്റ് പൂട്ടാനൊരുങ്ങി അധികൃതര്‍. വര്‍ഷങ്ങളായി പലവിധത്തിലുള്ള പരാതികളും അടിപിടിക്കേസുകളുടെ പേരില്‍ കുപ്രസിദ്ധി നേടിയതാണ് ഈ ഔട്ട്ലെറ്റ് എന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ടുചെയ്തു. പരാതികളേറിയതിനെത്തുടര്ന്ന് ഇനി കെട്ടിടത്തിന്റെ വാടക പുതുക്കേണ്ടതില്ലെന്ന് മക്ഡൊണാള്‍ഡ്സ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 2023 ഏപ്രിലില്‍ ഈ ഔട്ട്ലെറ്റ് അടയ്ക്കുമെന്ന് ഡെയ്ലി സ്റ്റാറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2013-ല്‍ ഇവിടെയെത്തിയ ഒരു ഉപഭോക്താവ് തന്റെ വസ്ത്രത്തിനിടയില്‍ നിന്ന് റാക്കൂണ്‍ എന്ന ജീവിയെ(വടക്കേ അമേരിക്കയിൽ കൂടുതലായി കണ്ടുവരുന്ന സസ്തനി) പിടികൂടിയതോടെയാണ് ഔട്ട്ലെറ്റ് പുറംലോകത്ത് ശ്രദ്ധ നേടിയത്. പിന്നീട് പലപ്പോഴായി അടിപിടി കേസുകളും ഇവിടെ നിന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഒരു വര്‍ഷം 800 പോലീസ് കേസുകള്‍ വരെ രജിസ്റ്റര്‍ ചെയ്ത സാഹചര്യങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-ല്‍ ഇവിടെയുണ്ടായ ഒരു അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തനസമയം 24 മണിക്കൂര്‍ എന്നതില്‍ നിന്ന് രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ എന്നാക്കി കുറച്ചു.
അതേസമയം, ഔട്ട്ലെറ്റ് പൂട്ടാന്‍ തീരുമാനിച്ചത് നിലവിലെ അടിപിടിക്കേസുകളുടെ പേരില്‍ മാത്രമല്ലെന്ന് കെട്ടട ഉടമ പീറ്റര്‍ ക്രോസ്ത്വെയ്റ്റ് പറഞ്ഞു.
Content Highlights: worlds worst mcdonalds is closing doors, food news, food
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..