ലോകത്തിലെ ഏറ്റവും മികച്ച ചീസ് സ്വിറ്റ്‌സര്‍ലന്‍ഡിലേത്; ഇന്ത്യൻ കമ്പനികൾക്കും മികച്ച അഭിപ്രായം


മത്സരത്തില്‍ പങ്കെടുത്ത രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും പുരസ്‌കാരവേദിയില്‍ മികച്ച അഭിപ്രായം നേടുകയുണ്ടായി.

പ്രതീകാത്മക ചിത്രം | Photo: canva.com/

പാചകത്തില്‍ ഏറെ പ്രധാന്യമുള്ള ചേരുവയാണ് ചീസ്. ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്നതിനു പുറമെ ഭക്ഷണത്തിന് രുചി നല്‍കാനും ചീസ് മുന്നില്‍ തന്നെയാണ്. ലോകത്ത് ഏതാണ്ട് ഭൂരിഭാഗം രാജ്യങ്ങളിലും ചീസ് നിര്‍മിക്കുന്നുണ്ട്.

കഴിഞ്ഞദിവസം യു.കെ.യിലെ വെയില്‍സില്‍ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ചീസ് കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിച്ചു. 40-ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 4000 ചീസുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചീസ് നിര്‍മാതാക്കള്‍, വില്‍പ്പനക്കാര്‍, ചീസ് വിദഗ്ധര്‍ തുടങ്ങി നിരവധിപ്പേരാണ് മത്സരം വീക്ഷിക്കുന്നതിന് എത്തിയിരുന്നു.

48 മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തില്‍ 250 വിധികര്‍ത്താക്കള്‍ ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും മികച്ച ചീസ് കണ്ടെത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഓസ്‌ട്രേലിയ, നേര്‍വെ തുടങ്ങിയ രാജ്യങ്ങളാണ് മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയത്. നിറം, ഘടന, ഉറപ്പ്, രുചി എന്നീ ഘടകങ്ങള്‍ പരിശോധിച്ച് അവസാനഘട്ടത്തില്‍ 16 ചീസുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ചീസ്‌മേക്കര്‍മാരായ വോര്‍ദെര്‍ഫള്‍ട്ടിജെന്നും ഗൗര്‍മിനോയും ചേര്‍ന്ന് നിര്‍മിച്ച ചീസ് ആണ് കപ്പ് അടിച്ചത്.

മത്സരത്തില്‍ പങ്കെടുത്ത രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും പുരസ്‌കാരവേദിയില്‍ മികച്ച അഭിപ്രായം നേടുകയുണ്ടായി. ചെന്നൈയില്‍ നിന്നുള്ള കിര്‍കെ ചീസും മുംബൈയില്‍ നിന്നുള്ള വിവാന്ത ഗൗര്‍മെറ്റ് നിര്‍മിച്ച രണ്ട്തരം ചീസുകളും വിധികര്‍ത്താക്കളുടെ അഭിനന്ദനം ഏറ്റുവാങ്ങി.

Content Highlights: worlds best cheese for 2022, best cheese in the world, food Lead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented