ലോകത്തില്‍ എല്ലായിടത്തും നിരവധി ആരാധകരുള്ള വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്‌. എളുപ്പത്തില്‍ തയ്യാറാക്കാനാവുന്ന വിഭവം കൂടിയാണ് ഇത്‌. ന്യൂയോര്‍ക്കിലെ സെറൈന്‍പിറ്റി റെസ്റ്റോറന്റ്‌ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസ്‌ തയ്യാറാക്കി ഗിന്നസ് റെക്കോഡ് നേടിയിരിക്കുകയാണ്. ഒരു പ്ലേറ്റിന് 14928 രൂപയാണ് വില

ജൂലായ് 13 നാഷണല്‍ ഫ്രഞ്ച് ഫ്രൈസ്‌ ദിനത്തോട് അനുബന്ധിച്ചാണ് ഇത്തരത്തിലൊരു വിലയേറിയ വിഭവം തയ്യാറാക്കിയത്. ഫ്രഞ്ച് ഷാെപെയിന്‍ വിനഗറിലും, ഷാംപെയിനിലും ഉരുളക്കിഴങ്ങ് കഴുകിയ ശേഷമാണ് ഫ്രൈ ചെയ്‌തെടുക്കുന്നത്. ഭക്ഷ്യയോഗ്യമായ 23 കാരറ്റ് സ്വര്‍ണ്ണ തരികളും ഇത് അലങ്കരിക്കാനായി ഉപയോഗിച്ചിരിക്കുന്നു. ഇതോടൊപ്പം സവിശേഷ ചേരുവകളും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

ക്രിയേറ്റീവ് ഡയറക്ടറും ഷെഫുമായ ജോ കാല്‍ഡറോണും എക്‌സിക്യൂട്ടിവ് ഷെഫ് ഫെഡറിക്ക് കിവേര്‍ട്ടും ചേര്‍ന്നാണ് വിഭവം തയ്യാറാക്കിയത്‌.

Content Highlights: World's most expensive French Fries