പ്രതീകാത്മക ചിത്രം | Photo: canva.com/
ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുകയെന്നത് ഇന്ന് വളരെ സാധാരണമായ കാര്യമാണ്. കടയില്‍ ഏറെ നേരം ക്യു നില്‍ക്കുന്നത് ഒഴിവാക്കാമെന്നതും സമയം ലാഭിക്കാമെന്നതും ഇതിന്റെ നേട്ടമാണ്. നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക സാധനങ്ങളും ഇന്ന് ഓണ്‍ലൈനില്‍ നമുക്ക് ലഭ്യമാണ്. ഇങ്ങനെ ഓഡര്‍ ചെയ്ത സാധനം കൈയ്യില്‍ കിട്ടാതെ ഉപഭോക്താക്കള്‍ പറ്റിക്കപ്പെടുന്ന സാഹചര്യങ്ങളും മുമ്പ് വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍, ഇതില്‍നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ സാനിറ്ററി പാഡ് ഓഡര്‍ ചെയ്ത സമീറ എന്ന യുവതിയാണ് തന്റെ അനുഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. താന്‍ സാനിറ്ററി പാഡ് ഓഡര്‍ ചെയ്തുവെന്നും എന്നാല്‍, ഇതിനൊപ്പം പാക്കറ്റിന്റെ അടിയില്‍ ചോക്ക്‌ലേറ്റ് മിഠായിലഭിച്ചുവെന്നും സമീറയുടെ ട്വീറ്റില്‍ പറയുന്നു.
സ്വിഗ്ഗിയാണോ കടയുടമയാണോ ഇത് ചെയ്തതെന്ന കാര്യം അറിയില്ലെന്നും അവര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതിന് മറുപടിയുമായി സ്വിഗ്ഗി തന്നെ രംഗത്തെത്തി. നിങ്ങള്‍ക്ക് സന്തോഷകരമായ ഒരു ദിവസം ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മറുപടി ട്വീറ്റില്‍ സ്വിഗ്ഗി വ്യക്തമാക്കി.
അതേസമയം, സ്വിഗ്ഗിയുടെ ഇത്തരമൊരു ഇടപെടല്‍ ഏറെ സ്വീകാര്യമാണെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.
Content Highlights: woman orders sanitary pads from swiggy, gets chocolate cookies as surprise, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..