പ്രതീകാത്മക ചിത്രം | Mathrubhumi (Photo: Madhuraj)
ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വാഹനത്തിലും യാത്രക്കിടെ വിമാനത്തിലുമൊക്കെ സ്ത്രീകള്‍ പ്രസവിച്ച സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഫാസ്റ്റ് ഫുഡ് ശൃഖലയായ മക്ഡൊണാള്‍ഡ്സിന്റെ വാഷ്റൂമില്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ഒരു യുവതി.
പ്രസവവേദനയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു അലാന്‍ഡ്രിയ വര്‍തി എന്ന യുവതിയും പങ്കാളിയും. അതിനിടെയാണ് വാഷ്റൂമില്‍ പോകണമെന്ന് യുവതിക്ക് തോന്നിയത്. തുടര്‍ന്ന് യുവതിയും പങ്കാളിയും തൊട്ടടുത്തുള്ള മക്ഡൊണാള്‍ഡ്സിന്റെ ഔട്ട്ലൗറ്റിലെത്തി. എന്നാല്‍, വാഷ്റൂമിലെത്തിയ യുവതിക്ക് പ്രസവസമയം അടുക്കുകയും അവിടെ വെച്ച്തന്നെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഔട്ട്ലെറ്റിലെ ജനറല്‍ മാനേജറാണ് യുവതിയെ പ്രസവമെടുക്കാന്‍ സഹായിച്ചതെന്ന് പീപ്പിള്‍ മാഗസിന് റിപ്പോര്‍ട്ട് ചെയ്തു. ''അവര്‍ തമാശപറയുകയാണെന്നാണ് ഞാന്‍ കരുതിയത്. വാഷ്റൂമിലെത്തി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അലാന്‍ഡ്രിയ പെണ്‍കുഞ്ഞിന് ജന്മം നല്കി''-ജനറല്‍ മാനേജര്‍ പറഞ്ഞു.
അപ്രതീക്ഷിതമായി തങ്ങളുടെ ഔട്ട്ലെറ്റില് ജന്മം നല്കിയ കുഞ്ഞിന് കൗതുകം നിറഞ്ഞ പേരും നല്‍കിയിരിക്കുകയാണ് അവിടുത്തെ ജീവനക്കാര്‍. 'ലിറ്റില്‍ നഗ്ഗറ്റ്' എന്ന പേരാണ് അവര്‍ നല്കിയ ചെല്ലപേര്. നന്തി അരിയ മൊറേമി ഫിലിപ്സ് എന്നതാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ പേര്.
ജീവനക്കാര്‍ നല്കിയ കുഞ്ഞിന്റെ പേര് തന്റെ മാതാപിതാക്കള്‍ക്കും തങ്ങള്‍ക്കും ഇഷ്ടമായെന്ന് അലാന്‍ഡ്രിയയുടെ പങ്കാളി പറഞ്ഞു.
Content Highlights: woman gives birth to baby girl at mcd washroom, names little nugget after giving birth, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..