നാല് ഭൂഖണ്ഡങ്ങള്‍ കടന്ന് അന്റാര്‍ട്ടിക്കയില്‍ ഫുഡ് ഡെലിവറി; വീഡിയോയുമായി യുവതി


നാല് ഭൂഖണ്ഡങ്ങളിലായി ഏകദേശം 30000 കിലോമീറ്ററാണ് മാനസ സഞ്ചരിച്ചത്.

മാനസ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: Instagram

നമ്മുടെ നാട്ടില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വസാധാരണയായി മാറിയിരിക്കുന്നു. സാധാരണ ഫുഡ് ഡെലിവറി ആപ്പുകള്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നതിന് ദൂരപരിധി വയ്ക്കാറുണ്ട്. ദൂരം വര്‍ധിക്കുന്നതിന് അനുസരിച്ച് ഡെലിവറി ചാര്‍ജും വര്‍ധിക്കും. എങ്കിലും ഇന്ന് ഏറെ പ്രചാരമാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് ലഭിക്കുന്നത്.

ഇപ്പോഴിതാ മാനസ ഗോപാല്‍ എന്ന യുവതി പങ്കുവെച്ച ഫുഡ് ഡെലിവറി വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സിങ്കപ്പൂരില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് സ്‌പെഷ്യല്‍ ഫുഡ് ഡെലിവറി നടത്തിയിരിക്കുകയാണ് അവര്‍. ഇതിനിടെ നാല് ഭൂഖണ്ഡങ്ങളാണ് മാനസ കടന്നുപോയത്. സിങ്കപ്പൂരില്‍ നിന്ന് ജര്‍മനിയിലെ ഹാംബര്‍ഗിലെത്തിയ മാനസ, ഇവിടെ നിന്ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറസിലെത്തി. ഇവിടെനിന്നുമാണ് അന്റാര്‍ട്ടിക്കയിലേക്ക് യാത്രതിരിച്ചത്.



മഞ്ഞിലൂടെ നടന്ന്, ബോട്ടില്‍ സഞ്ചരിച്ചൊക്കെയാണ് മാനസ അവസാനം തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയത്.

സിങ്കപ്പൂരില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് ഇന്ന് ഞാനൊരു സ്‌പെഷ്യല്‍ ഫുഡ് ഡെലിവറി നടത്തിയെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറപ്പില്‍ മാനസ പറഞ്ഞു. നാല് ഭൂഖണ്ഡങ്ങളിലായി ഏകദേശം 30000 കിലോമീറ്ററാണ് മാനസ സഞ്ചരിച്ചത്.

പതിനായിരകണക്കിന് പേരാണ് മാനസയുടെ വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞത്. 6000-ല്‍ പരം ലൈക്കുകളും വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. എന്ത് വിഭവമാണ് മാനസ അന്റാര്‍ട്ടിക്കയില്‍ എത്തിച്ച് നല്‍കിയത് എന്നാണ് ഭൂരിഭാഗം ആളുകള്‍ക്കും അറിയേണ്ടത്. അതേസമയം, ഈ ഉദ്യമത്തിന് മാനസ എത്രരൂപ വേതനമായി കൈപറ്റിയെന്ന് മറ്റൊരാള്‍ ചോദിച്ചു. മനോഹരമായ യാത്രയാണെന്ന് മറ്റൊരാള്‍ കുറിച്ചു.

Content Highlights: food delivery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented