photo|twitter.com/anandmahindra
ഓരോ ദിവസവും സാമൂഹ്യമാധ്യമങ്ങളില്‍ വ്യത്യസ്തമായ വീഡിയോകളാണ് വൈറലാകുന്നത്. ഇവയില്‍ ഭക്ഷണവീഡിയോകള്‍ക്ക് വലിയ ജനശ്രദ്ധ കിട്ടാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
വളരെ വ്യത്യസ്തമായ രീതിയില്‍ ഐസ്‌ക്രീം ഉണ്ടാക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. സീലിംഗ് ഫാന്‍ ഉപയോഗിച്ചാണ് ഒരു സ്ത്രീ ഐസ്‌ക്രീം ഉണ്ടാക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ടെക്‌നിക്കിലൂടെയാണ് ഈ ഐസ്‌ക്രീം നിര്‍മ്മാണം.
ആദ്യം ഐസ്‌ക്രീമിന് വേണ്ടിയുള്ള ചേരുവകള്‍ അടുപ്പില്‍ വച്ച് വലിയ പാത്രത്തില്‍ തയ്യാറാക്കുന്നു. തുടര്‍ന്ന് ഇത് സിലിണ്ടര്‍ ആകൃതിയിലുള്ള പാത്രത്തിലേക്ക് മാറ്റി ഈ പാത്രം വലിയൊരു കണ്ടെയ്‌നറില്‍ ഇറക്കി വയ്ക്കുന്നു. ശേഷം അകത്തുള്ള പാത്രത്തിന് ചുറ്റും ഐസ് കട്ടകള്‍ ഇട്ടുവെയ്ക്കുന്നു. ഇനി ഐസ്‌ക്രീം കൂട്ട് നിറച്ച പാത്രത്തിന്റെ പിടിയില്‍ കയര്‍ കെട്ടി സീലിംഗ് ഫാനുമായി ബന്ധിപ്പിച്ച്, ഫാന്‍ ഓണ്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം,
ഇതോടെ ഫാന്‍ കറങ്ങുന്നതിന് അനുസരിച്ച് ഐസ്‌ക്രീം കൂട്ട് വച്ച പാത്രവും കറങ്ങുന്നതും കാണാം.ഫാന്‍ വേഗതയില്‍ കറങ്ങി കുറച്ച് സമയം കഴിയുമ്പോള്‍ ഇത് ഐസ്‌ക്രീമിന്റെ പാകത്തിലേക്ക് എത്തുന്നതായി കാണാം. ഏറ്റവുമൊടുവില്‍ നാടന്‍ രീതിയില്‍ ആയി തയ്യാറാക്കിയ ഐസ്‌ക്രീം ഒരു ബൗളില്‍ വിളമ്പുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഫ്രീസറില്‍ വച്ച ഐസ്‌ക്രീം പോലെയല്ലെങ്കിലും ഏകദേശരൂപത്തിലേയ്ക്ക് അത് തയ്യാറായിട്ടുണ്ട്. ചെറിയ സാഹചര്യത്തില്‍ നിന്നുകൊണ്ട് അതിബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയാണെന്നാണ് വീഡിയോയുടെ അടിസ്ഥാന പാഠം.
Content Highlights: ice cream,fan,food,kitchen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..