കഴിക്കുന്ന ഭക്ഷണത്തില്‍ കരുതല്‍ വേണം; ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാന്‍ ടിപ്‌സുമായി ലോകാരോഗ്യസംഘടന


കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നതിന് കുറയ്ക്കാനും കൂടിയ അളവില്‍ മദ്യം കഴിക്കുന്നത് ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. 

പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Sidheequl Akbar)

ആരോഗ്യവും നമ്മള്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പോഷകസമൃദ്ധമായ ആഹാരം നിശ്ചിത അളവില്‍കഴിക്കേണ്ടത് പ്രധാനമാണ്. കാലാവസ്ഥ, ജീവിതശൈലി എന്നിവയിലെ മാറ്റങ്ങള്‍ നമ്മുടെ ഭക്ഷണരീതിയിലും പ്രതിഫലിച്ചു തുടങ്ങി. ഇതിന്റെ പ്രത്യാഘാതമെന്നോണം പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി ജീവിതശൈലീ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതും വര്‍ധിച്ചു. ആഹാരക്രമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ ജീവിതശൈലീ രോഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴിതാ ജീവിതശൈലീ രോഗങ്ങളെ നേരിടുന്നതിന് ടിപ്‌സ് പങ്കുവെച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ആരോഗ്യകരമായ ജീവിതം പിന്തുടരുന്നതിനുള്ള ടിപ്‌സ് അവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പോഷകാഹാരക്കുറവ്, അമിതശരീരഭാരം, പൊണ്ണത്തടി എന്നിവയും പ്രമേഹം, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് ആരോഗ്യപ്രദമായ ആഹാരക്രമം സഹായിക്കുന്നു. ഏറ്റവും മികച്ച ആരോഗ്യത്തിന് ഭക്ഷണം കഴിക്കുമ്പോഴും പാനീയങ്ങള്‍ കുടിക്കുമ്പോഴും ഈ ടിപ്‌സുകള്‍ ഓര്‍മയില്‍ സൂക്ഷിക്കാനും ലോകാരോഗ്യ സംഘടനയുടെ ട്വീറ്റില്‍ പറയുന്നു.

കുടിക്കാന്‍ പാനീയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാനും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നതിന് കുറയ്ക്കാനും കൂടിയ അളവില്‍ മദ്യം കഴിക്കുന്നത് ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

അതുപോലെ പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം പരിമിതപ്പെടുത്താനും കഴിക്കുന്ന ഭക്ഷണത്തില്‍ കൊഴിപ്പിന്റെ അളവ് എത്രത്തോളമുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കാനും പോസ്റ്റില്‍ നിര്‍ദേശിക്കുന്നുണ്ട്. ഒപ്പം പോഷകസമൃദ്ധമായ ആഹാരത്തെക്കുറിച്ച് ചിന്തിക്കാനും എന്താണ് കുടിക്കുന്നത് എന്നതിനെക്കുറിച്ച് കരുതലോടെയിരിക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നുണ്ട്.

Content Highlights: healthy lifestyle, who shares diet tips, prevent obesity diabetes, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented