വൈവിധ്യമാര്‍ന്ന ഭക്ഷണപരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിലത് കണ്ടാല്‍ വായില്‍ വെള്ളം വരുമെങ്കില്‍ ചിലത് കണ്ടാല്‍ ഇതെന്ത് ഭ്രാന്താണെന്നും തോന്നി പോവും.  തണ്ണിമത്തങ്ങയില്‍ പിസ തയ്യാറാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തണ്ണിമത്തന്‍ വട്ടത്തില്‍ അരിയുന്നു. ഇത് പാനില്‍ ചുട്ടെടുക്കുന്നു. രണ്ട് വശവും ചുട്ടെടുക്കുന്നുണ്ട്. ഇതിന് ശേഷം ബാര്‍ബിക്യു സോസ് ഇതിന്റെ ഒരു വശത്ത് തേച്ചു പിടിപ്പിക്കുന്നു. ഇതിലേക്ക് സോസേജും ചീസും ചേര്‍ക്കുന്നു. പിന്നീട് ഇത് ഓവനില്‍ വെച്ച് ബേക്ക് ചെയ്‌തെടുക്കാം.

ടിക്ക് ടോക്കില്‍ പുറത്ത് വന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇതൊരു ഭ്രാന്തന്‍ കോംമ്പിനേഷനാണെന്നാണ് ഏവരും പറയുന്നത്.തേന്‍ ചേര്‍ത്ത പിസയും പൈനാപ്പിള്‍ ചേര്‍ത്ത പിസയും ഇതിന് മുന്‍പ് വൈറലായിരുന്നു.

Content Highlights: watermelon pizza  latest food trend