ഒറ്റക്കൈയ്യിൽ ദോശ പ്ലേറ്റുകളുമായി വെയിറ്റർ|Photo:twitter.com/anandmahindra
ഭക്ഷണം ഉണ്ടാക്കുന്നതുപോലെ തന്നെയൊരു കലയാണ് ഭക്ഷണം വിളമ്പുന്നതും. ഭക്ഷണം ഒരുക്കുന്നതിനും പ്ലേറ്റിങ്ങിനുമായി പ്രത്യേകം ആളുകള്‍ തന്നെ ഓരോ ഹോട്ടലുകളിലുമുണ്ട്. ഭക്ഷണത്തിന്റെ വൈവിധ്യത്തിനൊപ്പം അവ കൊടുക്കുന്നതിലെ വ്യത്യസ്തതയും റെസ്റ്റോറന്റുകളിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കാറുണ്ട്.
ഇതിനായി പ്രത്യേകം സേവനങ്ങള്‍ ഒരുക്കുന്നതിലും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തമ്മില്‍ കടുത്ത മത്സരം തന്നെയുണ്ട്. ഭക്ഷണം വിളമ്പുന്ന വ്യത്യസ്തരീതികള്‍ ഷൂട്ടു ചെയ്യാനും റീലുകളുണ്ടാക്കാനും ആളുകള്‍ക്കും താത്പര്യമാണ്. അത്തരലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഒറ്റകയ്യില്‍ ഭക്ഷണം നിറച്ച പ്ലേറ്റുകളുമായി നില്‍ക്കുന്ന ഒരു വെയിറ്ററുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 16 ദോശ പ്ലേറ്റുകളാണ് ഇയാള്‍ ഒറ്റ കയ്യില്‍ പിടിച്ചിരിക്കുന്നത്.
പല തട്ടുകളില്‍ ഭക്ഷണം നിറച്ച പാത്രങ്ങള്‍ അടുക്കി ഒറ്റയ്ക്ക് അത് ആളുകളുടെ അടുത്തെത്തിക്കുകയാണ് അയാള്‍. ഭക്ഷണം നിറച്ച 16 പ്ലേറ്റുകള്‍ ഇദ്ദേഹം ഒറ്റയ്ക്ക് പല നിരകളിലായി കൈയില്‍ അടുക്കിവച്ചു എടുത്തുകൊണ്ടു പോകുന്നതായി വീഡിയോയില്‍ കാണാം.
ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് ദോശ ചുട്ടെടുത്ത് പ്ലേറ്റുകളിലാക്കി, ഓരോ പ്ലേറ്റുകളും നിര നിരയായി കയ്യില്‍ പിടിക്കുന്നു. ശേഷം വളരെ ദൂരത്ത് ഇരിക്കുന്ന ആളുകളുടെ അടുത്തേയ്ക്ക് വെയിറ്റര്‍ പ്ലേറ്റുകളുമായി നടന്നെത്തുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
ഈ വെയിറ്ററെ കഴിവില്‍ ആളുകള്‍ അത്ഭുതപ്പെടുകയാണ്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.
Content Highlights: Waiter,food,dosa,Anand Mahindra,skill
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..