തൃശ്ശൂര്‍: വിയ്യൂര്‍ ജയിലിലെ ബിരിയാണിസദ്യയ്ക്ക് ഓണ്‍ലൈനില്‍ വന്‍ ഡിമാന്‍ഡ്. ഉദ്ഘാടനദിനം ജയിലുകാര്‍ ബിരിയാണിസദ്യയൊരുക്കിയത് 55 പേര്‍ക്ക്. രാവിലെ 11-ന് വില്‍പ്പന ഉദ്ഘാടനം ചെയ്തയുടന്‍ പറന്നെത്തി ഓര്‍ഡറുകള്‍. 20 മിനിറ്റില്‍ 55 ബിരിയാണിക്കും ഓര്‍ഡറായതോടെ വിതരണം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.
ബിരിയാണി വാങ്ങാനെത്തിയ സ്വിഗി െഡലിവറി ബോയ്ക്ക് പാക്കറ്റ് കൈമാറി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ജി. ജയശ്രീയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍.എസ്. നിര്‍മലാനന്ദന്‍, ജോയിന്റ് സൂപ്രണ്ട് കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബിരിയാണി, കോഴിക്കാല്‍ പൊരിച്ചത്, കോഴിക്കറി, അച്ചാര്‍, സലാഡ്, മൂന്നു ചപ്പാത്തി, ഒരുലിറ്റര്‍ കുപ്പിവെള്ളം, തൂശനില എന്നിവയടങ്ങിയതാണ് തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലെ ബിരിയാണി കോംബോ ഓഫര്‍. 127 രൂപയാണ് വില.
Content Highlights: viyyur jail biriyani sadya, high demand, Order chicken biriyani online from