Photo By MICHAEL BRADLEY| AFP
വിശന്നിരിയ്ക്കുമ്പോള്‍ ഭക്ഷണം മുന്നിലെത്തുന്നതിനേക്കാള്‍ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഹോട്ടലിലൊക്കെ ദീര്‍ഘനേരത്തെ കാത്തിരിപ്പിനൊടുവില്‍ ഭക്ഷണമെത്തുമ്പോഴുള്ള ആനന്ദം വിവരിക്കാന്‍ കഴിയുന്നതല്ല. ഇഷ്മുള്ള ഭക്ഷണത്തിനെ മുന്‍പില്‍ നമ്മളെല്ലാവരും ദുര്‍ബലരാണ്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.തനിക്ക് പ്രിയപ്പെട്ട ഭക്ഷണത്തെ അത്യാഹ്‌ളാദത്തോടെ വരവേല്‍ക്കുന്ന വിരാട് കോലിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ക്യൂട്ടായിരിക്കുവെന്നും ആരാധകര്‍ പ്രതികരിച്ചു.
ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഉച്ചഭക്ഷണത്തിന്റെ സമയത്ത് ജീവനക്കാര്‍ കൊഹ്ലിയ്ക്ക് ഭക്ഷണം നല്‍കുന്ന ക്യൂട്ട് മൊമന്റാണ് ക്യാമറയില്‍ പതിഞ്ഞത്. തനിക്ക് ഭക്ഷണമെത്തിയത് അറിയുമ്പോള്‍ കോലി വല്ലാതെ സന്തോഷിക്കുന്നതായാണ് വീഡിയോയിലുള്ളത്.
ഡ്രസ്സിങ് റൂമില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം കോലി സംസാരിച്ചിരിക്കുമ്പോഴാണ് ഭക്ഷണം എത്തിയത്. ഈ സമയം കോലിയുടെ പ്രതികരണം കണ്ടതോടെ ചോലെ ബട്ടൂരെ ആയിരുന്നു അതെന്ന് ആരാധകര്‍ ഉറപ്പിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണമാണ് ചോലെ ബട്ടൂരെ. ഡല്‍ഹിക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ഭക്ഷണമാണ് കോലിയ്ക്ക് കഴിയ്ക്കാനായി വന്നതെന്നും അതിനാലാണ് അദ്ദേഹം ഇത്ര സന്തോഷിച്ചതെന്നും നിരവധി കമന്റുകളും ഷെയറുകള്‍ വന്നു. അത്തരത്തില്‍ വളര വേഗത്തിലാണ് വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്.
Content Highlights: Virat Kohli,chole bhature, food,delhi,IND vs AUS Test match


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..