ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: instagram.com/spoonsofdilli/reels/
ചായ എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഒരു വികാരമാണ്. ഒരു ഗ്ലാസ് ചായയിലായിരിക്കും മിക്ക ഇന്ത്യക്കാരുടെയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ. വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്ന മേഖലയാണ് ഇപ്പോള്‍ പാചകം. ചില വിഭവങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചില വിഭവങ്ങളെ പാടേ തള്ളിക്കളയുകയുമാണ് പതിവ്.
ചായയിലും പലവിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇതില്‍ ഏറെ ഇഷ്ടം നേടിയെടുത്ത ഒന്നാണ് മസാല ചായ. ചായപ്പൊടിക്കൊപ്പം ഏലക്കയും ഇഞ്ചിയും ഗ്രാമ്പൂവും കറുവാപ്പട്ടയുമൊക്കെ ചേര്‍ത്താണ് മസാല ചായ തയ്യാറാക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയും ഇത്തരമൊരു മസാല ചായ തയ്യാറാക്കുന്ന രീതിയാണ്. സാധാരണ പാല്‍ തിളച്ച് കഴിയുമ്പോള്‍ ഈ ചേരുവകളെല്ലാം നേരിട്ട് പാലിലേക്ക് ചേര്‍ത്താണ് മസാല ചായ തയ്യാറാക്കുന്നത്. ചായപ്പൊടി ഇടുന്നത് പോലെ വളരെ എളുപ്പത്തില്‍ ചായ തയ്യാറാക്കാന്‍ കഴിയും. എന്നാല്‍, സ്പൂണ്‍സ്ഓഫ്ദില്ലി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച മസാല ചായ തയ്യാറാക്കുന്ന വീഡിയോ ചായ പ്രേമികളെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഒരു കപ്പില്‍ വെള്ളമെടുത്ത് അതിന് മുകളില്‍ കട്ടി കുറഞ്ഞ തുണി കപ്പിന്റെ വായ്ഭാഗത്ത് വരുന്ന വിധത്തില്‍ കെട്ടി വയ്ക്കുന്നു. ഇതിന് മുകളില്‍ ചായപ്പൊടി, പഞ്ചസാര, ഇഞ്ചി, ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ഇട്ടശേഷം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിനുള്ളില്‍ ഈ ഗ്ലാസ് ഇറക്കിവെക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ശേഷം പാത്രം മൂടിവെച്ച് വെള്ളം തിളപ്പിക്കുന്നു. തിളച്ചശേഷം പാത്രത്തിന്റെ മൂടി മാറ്റി നോക്കുമ്പോള്‍ ഗ്ലാസിനുള്ളില്‍ വെച്ച സാധനങ്ങള്‍ ആവി തട്ടി ഗ്ലാസിലേക്ക് സത്ത് ഇറങ്ങിയിരിക്കുന്നത് വീഡിയോയില്‍ കാണാം. ഇത് തിളപ്പിച്ചുവെച്ച പാലില്‍ ചേര്‍ത്ത് ചായ തയ്യാറാക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
ഏകദേശം ഒരു കോടിയിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മസാല ചായയെ ഇത്ര കുഴപ്പംപിടിച്ച രീതിയില്‍ അവതരിപ്പിക്കണോയെന്നാണ് വീഡിയോ കണ്ട് ഭൂരിഭാഗം പേരും ചോദിച്ചത്. സ്വല്‍പം അരി, സവാള, കോഴിയിറച്ചി എന്നിവ കൂടി ചേര്‍ത്താല്‍ ബിരിയാണി ചായ കുടിക്കാമായിരുന്നുവെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.ഇത്ര നാടകം കളിക്കണോ ഒരു മസാല ചായ തയ്യാറാക്കാനെന്ന് മറ്റൊരാൾ ചോദിച്ചു.
Content Highlights: viral video shows bizarre recipe of masala chai, food, viral video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..