ന്മദിനാഘോഷങ്ങള്‍ എപ്പോഴും നല്ല ഓര്‍മകള്‍ നിറഞ്ഞവയാവും. ഇന്ത്യന്‍ ആര്‍മിയിലെ സൈനികര്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വീഡിയോ വൈറലാവുകയാണ്. അതും മഞ്ഞുകൊണ്ട് ഉണ്ടാക്കിയ കേക്ക്

14 സെക്കന്‍ഡ് നീളമുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത് മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗാണ്. ഒരു കൂട്ടം സൈനികര്‍ ജന്മദിനം ആഘോഷിക്കുന്ന രംഗമാണ് വീഡിയോയില്‍. മഞ്ഞുപുതഞ്ഞ ഒരു മലയുടെ അരികിലാണ് ഇത്. കേക്ക് ചതുരത്തിലുള്ള മഞ്ഞിന്റെ ഒരു വലിയ കഷണവും. പിറന്നാളുകാരന്‍ അത് മുറിച്ച് കൂടെയുള്ളവര്‍ക്ക് നല്‍കുന്നതും എല്ലാവരും കൈയടിച്ച് പാട്ടുപാടുന്നതും വീഡിയോയിലുണ്ട്. 

'ഒരു സൈനികന്‍ ജന്മദിനം ആഘോഷിക്കുകയാണ്. ചീസ് കേക്കിനെ മറക്കാം, പകരം മനോഹരമായ മഞ്ഞുകേക്കാണ് ഉള്ളത്, ഒരു പട്ടാളക്കാരന് മാത്രം അറിയാവുന്നത്. അവരുടെ ത്യാഗത്തെ വിശേഷിപ്പിക്കാന്‍ ഒരു വാക്കും മതിയാവില്ല.' സേവാഗ് വീഡിയോക്കൊപ്പം കുറിക്കുന്നു.

Content highlights: Viral Video of Soldier Cutting Birthday 'Cake' Made of Snow