വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram(Screen Grab)
നമ്മുടെ നാട്ടില്‍ ഇന്ന് ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഇറ്റാലിയന്‍ വിഭവമാണ് പിസ. വെജ്, നോണ്‍ വെജ് രുചികളില്‍ വ്യത്യസ്തമായ പിസകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതിനിടെ ചെറിയ മണ്കുടത്തില് തയ്യാറാക്കുന്ന പിസ തുടങ്ങി വെറൈറ്റി പിസകളും നമ്മുടെ നാട്ടില്‍ പിറവിയെടുത്തിട്ടുണ്ട്. വഴിയോര കച്ചവടക്കാരാണ് ഇത്തരത്തിലുള്ള വിചിത്രവിഭവങ്ങള്‍ അവതരിപ്പിക്കുന്നതിന് മുന്നില്‍.
ഗോതമ്പ് കൊണ്ടുള്ള ബേസില്‍ നിറയെ ചീസും പച്ചക്കറികള്‍ അല്ലെങ്കില്‍ ചിക്കന്‍ എന്നിവ ടോപ്പിങ്സായി ചേര്‍ത്തുമാണ് സാധാരണ പിസ തയ്യാറാക്കുന്നത്. ബേക്ക് ചെയ്തെടുക്കുന്ന പിസയ്ക്ക് ചീസിന്റെ രുചിക്കൊപ്പം നേരിയ എരിവും ഉണ്ടാകും. എന്നാല്‍, മധുരമുള്ള പിസ സങ്കല്‍പ്പിക്കാനാവുമോ. അതും ഓറിയോ ബിസ്കറ്റും ചോക്ക്ലേറ്റും കൊണ്ട് തയ്യാറാക്കിയ പിസ. ഈ വെറൈറ്റി പിസയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്ട്രെന്ഡിങ് ആയിരിക്കുന്നത്.
പിസസ്പാറ്റോസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരാള്‍ വലിയൊരു പിസയില്‍ നിന്ന് ഒരു കഷ്ണം മുറിച്ചെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഓറിയോ ബിസ്കറ്റും ചോക്ക്ലേറ്റ് ചിപ്സും ഒപ്പം ചോക്ലേറ്റ് സിറപ്പും ചേര്‍ത്താണ് ഈ പിസാ പരീക്ഷണം നടത്തിയിരിക്കുന്നത്.
70 ലക്ഷത്തില്‍ പരം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. അതേസമയം, ഓറിയോ പിസയോട് മുഖംതിരിക്കുകയാണ് ഭൂരിഭാഗം പിസ പ്രേമികളും. പിസയെ നശിപ്പിക്കരുതെന്ന് ഒരാള്‍ പറഞ്ഞു. പിസയോട് ഇത്രയ്ക്ക് ക്രൂരത വേണോയെന്നാണ് മറ്റൊരാളുടെ ചോദ്യം. ഒരു ഇറ്റാലിയന്‍ എന്ന നിലയില്‍ ഇത് കണ്ടിട്ട് ഓക്കാനം വരുന്നെന്ന് മറ്റൊരാള്‍ പറഞ്ഞു.
Content Highlights: viral video, chocolate pizza made with oreo biscut and chocolate chips, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..