വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram
വിവാഹ ആഘോഷങ്ങളില്‍ എപ്രകാരം വ്യത്യസ്ത കൊണ്ടുവരാമെന്നതാണ് പുതുതലമുറയിലെ ട്രെന്‍ഡ്. ആഭരണങ്ങളിലും വസ്ത്രങ്ങളിലുമെല്ലാം പലരും പുതുപരീക്ഷണങ്ങള്‍ നടത്താറുണ്ട്. അവയില്‍ ചിലതെങ്കിലും സാമൂഹികമാധ്യമത്തില്‍ വൈറലാകാറുണ്ട്.
ഇപ്പോള്‍ ഇത്തരമൊരു കല്യാണപ്പെണ്ണിന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്ര എന്ന മേക്ക് അപ് ആര്‍ട്ടിസ്റ്റാണ് വധുവിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പലതരത്തിലുള്ള ചോക്ക്‌ലേറ്റുകള്‍ കൊണ്ട് വധുവിനെ അണിയിച്ചൊരുക്കിയിരിക്കുകയാണ് ചിത്ര. കിറ്റ്ക്യാറ്റ്, മില്‍ക്കി ബാര്‍, ഫൈവ് സ്റ്റാര്‍ തുടങ്ങിയ ഫെറെറോ റോഷര്‍ തുടങ്ങിയ ചോക്ക്‌ലേറ്റുകള്‍ കൊണ്ടാണ് തലമുടിയിലെ അലങ്കാരം.
ഇടയ്ക്ക് നൊസ്റ്റാള്‍ജിയ നല്‍കുന്നതിന് മാംഗോ ബൈറ്റും ഉണ്ട്. മാംഗോ ബൈറ്റ് കൊണ്ടാണ് കമ്മലും മാലയും തീര്‍ത്തിരിക്കുന്നത്. കാഡ്ബെറി ചോക്ക്‌ലേറ്റ് ഉപയോഗിച്ച് ബെല്‍റ്റും കമ്മലും ചുട്ടിയും നിര്‍മിച്ചിരിക്കുന്നു.
ഈ വൈറല്‍ വീഡിയോ ഇതുവരെ 68 ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. 2.23 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. കുട്ടികള്‍ കണ്ടാല്‍ മുടി പോലും കിട്ടില്ലെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു.
Content Highlights: viral video of bridal make up, rnaments made with chocolate, viral video, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..