ബില്ല് അടയ്ക്കാന്‍ ആവശ്യപ്പെട്ട് അച്ഛന്‍;  കിടിലന്‍ മറുപടി നല്‍കി മകന്‍


ദെറെക് ലിപ് എന്ന വീഡിയോ ക്രിയേറ്റാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

വൈറൽ വീഡിയോയിൽ നിന്ന്‌ | Photo: instagram/ dereklipp

വീട്ടിലെ ഏറ്റവും ഇളയ കുട്ടി ആയാല്‍ പല ഗുണങ്ങളുമുണ്ട്. ചിലപ്പോള്‍ മാതാപിതാക്കളുടെ ലാളന കുറച്ചു കൂടുതല്‍ കിട്ടിയേക്കാം. അതുമല്ലെങ്കില്‍ പുറത്തുപോകുമ്പോള്‍ നിങ്ങള്‍ ഒരിക്കലും ഭക്ഷണം കഴിച്ച ബില്‍ അടക്കേണ്ടി വരില്ല. മുതിര്‍ന്നവര്‍ ആരെങ്കിലും പൈസ കൊടുത്തോളും.

എന്നാല്‍ മുതിര്‍ന്ന ഒരാള്‍ ഇളയ ആളോട് ബില്ല് അടക്കാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും. അതു അസാധാരണമായ ഒരു കാര്യം തന്നെയാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നത്. ഒരു അച്ഛന്‍ മകനോട് ബില്ല് അടക്കാന്‍ പറയുന്നതാണ് ഈ വീഡിയോയിലുള്ളത്.

ഭക്ഷണം കഴിച്ചശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ബില്ലു കൊണ്ടുവന്നപ്പോള്‍ അച്ഛന്‍ അതെടുത്ത് മകനുനേരെ നീട്ടി. 'നീ ഇത് അടക്കുമോ? ഇതു നിന്റെ ഊഴമാണ്' എന്ന് അവനോട് പറയുന്നതും വീഡിയോയില്‍ കാണാം. ഇതുകേട്ട് ആദ്യം മകന്‍ പേടിക്കുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്തു.

'ഞാന്‍ നിന്നോടാണ് പൈസ കൊടുക്കാന്‍ പറയുന്നത്. നിന്റെ കൈയില്‍ പണമുണ്ടോ?' എന്ന് അച്ഛന്‍ അവനോട് വീണ്ടും ചോദിക്കുന്നുണ്ട്. ഇതുകേട്ട് ഒരു നിമിഷം ആലോചിച്ച ശേഷം മകന്‍ മറുപടി പറയുന്നത് ഇങ്ങനെയാണ്. 'ഇത്തവണ അച്ഛന്‍ അടയ്ക്കണം. വീട്ടിലെത്തിയിട്ട് ഞാന്‍ അച്ഛന് ആ പണം തരാം'. ഇതുകേട്ട് അച്ഛന്‍ ചിരിക്കുന്നതും ഇതെല്ലാം ഒരു തമാശയാണെന്ന് മകനോട് പറയുന്നതുമാണ് വീഡിയോയുടെ അവസാന ഭാഗത്തുള്ളത്.

ദെറെക് ലിപ് എന്ന വീഡിയോ ക്രിയേറ്റാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതുവരെ ഈ വീഡിയോ 75 ലക്ഷം പേര്‍ കാണുകയും മൂന്നു ലക്ഷത്തോളം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തു.

Content Highlights: viral video father asks to toddler son to pay for meal at restaurant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented