ഇന്ത്യന്‍ പാചക വിദഗ്ധന്‍ വികാസ് ഖന്നയെ അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മുപ്പത് വര്‍ഷമായി ഷെഫായി ജോലി ചെയ്യുന്ന വികാസ് കുക്കിങ്ങ് റിയാലിറ്റി ഷോയിലും പരസ്യ രംഗത്തും സജീവ സാന്നിധ്യമാണ്.
വികാസ് ഖന്ന ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ച ചിത്രമാണിപ്പോള്‍ ശ്രദ്ധേയമാവുന്നത്. അടുക്കളയില്‍ പാചകം ചെയ്യുന്ന അമ്മ തന്റെ കുഞ്ഞിനെ ശരീത്തോട് ചേര്‍ത്ത് കെട്ടിവെച്ചിരിക്കുന്ന ചിത്രമാണ് വികാസ് പങ്കുവെച്ചിരിക്കുന്നത്.
ഇതുവരെ എടുത്ത അടുക്കള ചിത്രങ്ങളില്‍ ഏറ്റവും വിലപിടിപ്പുള്ള ചിത്രം എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്നാണ് വികാസ് ഈ ചിത്രമെടുത്തിരിക്കുന്നത്.
ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അമ്മയെ പോലെ അമ്മ മാത്രം, അമ്മയാണ് ഭൂമിയിലെ ഏറ്റവും വലിയ പോരാളി തുടങ്ങിയ കമന്റുകളുമായി നിരവധി പേരെത്തി
ഇന്ത്യന്‍ പാചകവിദഗ്ധനായ വികാസ് ഖന്ന ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. തന്റെ യാത്രകളില്‍ കാണുന്ന ഭക്ഷണ സംബന്ധിയായ ചിത്രങ്ങള്‍ വികാസ് തന്റെ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.
Content Highlights: vikas khanna shares beautiful image, cooking , food news, food updates