photo|twitter.com/happyfeet_286
സാമൂഹികമാധ്യമങ്ങളില്‍ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ പുതിയ പാചകരീതികളും വ്യത്യസ്തമായ ഭക്ഷണളും വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം പരീക്ഷിച്ചു കാണാറുണ്ട്.
ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും കിട്ടാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദോശയിലാണ് ഇത്തവണത്തെ പരീക്ഷണം നടത്തിയിരിക്കുന്നത് .
പാന്‍ ചേരുവയാക്കിയാണ് ഇവിടെ ഒരു വഴിയോരക്കച്ചവടക്കാരന്‍ ദോശ തയ്യാറാക്കിയിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നും.
വെറ്റില അരച്ചു ചേര്‍ത്ത ദോശമാവാണ് ആദ്യം ഇതിനായി ഉപയോഗിക്കുന്നത്. ചൂടാക്കിയ ദോശത്തവയിലേക്ക് പച്ച നിറമുള്ള ഈ മാവ് ഒഴിക്കുന്നു.
ഇതിന് മുകളിലായി ബട്ടര്‍ പുരട്ടുന്നു. തുടര്‍ന്ന്, ഈ ദോശയ്ക്ക് മുകളിലായി പാന്‍, ചെറി, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഈന്തപ്പഴം, അത്തിപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ചേര്‍ക്കുന്നു. ഇതിലേയ്ക്ക് പാന്‍ സിറപ്പ് ഒഴിച്ച ശേഷം, എല്ലാം കൂടി യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുന്നു. ഇത്തരത്തിലാണ് ഇയാള്‍ ദോശ ചുടുന്നത്.
ട്വിറ്ററിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് താഴെ കമന്റുമായി ധാരാളം പേരുമെത്തിയിട്ടുണ്ട്. ദോശ പ്രേമികള്‍ ഇതിനെതിരേ കടുത്ത വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ഇത് വേണ്ടായിരുന്നു എന്നും ഈ ക്രൂരത ദോശയോട് എന്തിന് ചെയ്തു എന്നും ദോശ പ്രേമികള്‍ ചോദിക്കുന്നുണ്ട്.
Content Highlights: Paan Dosa, dosa, food, street food, food variety
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..