കരാക്കസ്: ക്രിസ്മസ് ആഘോഷിക്കാന്‍  പന്നിയിറച്ചി വേണ്ടത്രെ ലഭിക്കാത്തതിരുന്നതില്‍ പ്രതിഷേധിച്ച് വെനസ്വേലന്‍ ജനത പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. ക്രിസ്മസ് രാത്രിയിലെ പരമ്പരാഗത ഭക്ഷണത്തിന് പന്നിമാംസം ലഭിക്കാത്തതിരുന്നതാണ് വെനസ്വേലയിലെ പട്ടിണിപ്പാവങ്ങളെ ക്ഷുഭിതരാക്കിയത്. 

പ്രസിഡന്റ് നിക്കോളസ് മറുഡോ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് റേഷന്‍ ഇനത്തില്‍ പന്നിമാംസം നല്‍കാമെന്നു വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ക്രിസ്മസിന് മുമ്പുള്ള ബുധനാഴ്ച്ച പന്നിമാംസം വിതരണം ചെയ്യാനാകില്ലെന്ന് അറിയിച്ചു.  ഇതോടെ ഗത്യന്തരമില്ലാതെ ജനങ്ങള്‍ പന്നിമാംസം ഇല്ലാതെ ക്രിസ്മസ് ആഘോഷിച്ചു. വെനസ്വേലക്കാരുടെ പ്രധാന ഭക്ഷ്യവിഭമാണ് പന്നിമാംസം.

സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരുമുള്‍പ്പെടെ നിരവധി പേരാണ് മറുഡോയുടെ  തീരുമാനത്തില്‍ പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയത്. 

പന്നിമാംസത്തിന് എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയുമോ?  പോര്‍ച്ചുഗല്‍ കാരണമാണ്  പന്നിമാംസം വിതരണം ചെയ്യാന്‍ കഴിയാതിരുന്നതെന്നായിരുന്നു മറുഡോയുടെ പ്രതികരണം. പോര്‍ച്ചുഗല്‍ വാഗ്ദാനം ചെയ്ത പന്നിമാസം നല്‍കാതിരുന്നതാണ് സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കപ്പെടാന്‍ കാരണമെന്നായിരുന്നു മറുഡോയുടെ വാദം. 

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായി ഇരുട്ടില്‍ തപ്പുന്ന രാജ്യത്തെ ജനങ്ങ ള്‍ക്ക്  ഇരുട്ടടിയായി സര്‍ക്കാര്‍ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയത്. ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹ്യമാധ്യമങ്ങളില്‍ ഇത് പന്നിയിറച്ചി വിപ്‌ളവം എന്ന പേരില്‍ പ്രചരിക്കാന്‍ തുടങ്ങി.

Content Highlight:Venezuelans Protest Over Pork Shortage pork revolution Nicolas Maduro