2017-ലെ ഏറ്റവും രുചികരമായ ഭക്ഷണമായി  ലോകപ്രശസ്ത ബ്രിട്ടീഷ് ഷെഫും പാചക കോളമിസ്റ്റുമായ നിഗല്ല ലോസണ്‍ തിരഞ്ഞെടുത്തത് മുംബൈ നിവാസികളുടെ ഇഷ്ടഭക്ഷണമായ  വടാ പാവിനെ.

സാധാരണക്കാരും ധനികരും ഒരുപോലെ ഇഷ്ടപ്പെടുന്ന വടാ പാവിന്റെ അത്ര രുചികരമായ ഭക്ഷണം കഴിഞ്ഞവര്‍ഷം ലോകത്തൊരിടത്തുനിന്നും കഴിച്ചിട്ടില്ലെന്നാണ് ലോസണ്‍ 'ഇന്‍സ്റ്റാഗ്രാ'മില്‍ പോസ്റ്റിട്ടിരിക്കുന്നത്. വടാ പാവിന്റെ ചിത്രവും അവര്‍  പോസ്റ്റുചെയ്തിട്ടുണ്ട്. രുചികള്‍തേടിയുള്ള  പര്യടനത്തിനിടെയാണ്   ലോസണ്‍ മുംബൈയിലെത്തിയത്. 

vadapav
Caption

ഡിസംബര്‍ 28-നാണ് വടാ പാവിന്റെ രുചിയും അതിനോടുള്ള തന്റെ പ്രേമവും വെളിപ്പെടുത്തിക്കൊണ്ട് ലോസണ്‍ പോസ്റ്റിട്ടത്.  മണിക്കൂറുകള്‍ക്കകം പോസ്റ്റിന് 12,000 ലൈക്കുകളാണ് ലഭിച്ചത്. ലോസന്റെ അഭിപ്രായത്തെ പിന്താങ്ങിയാണ് മിക്കവരും  ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. 'ഫെയ്‌സ്ബുക്കി'ലും  ലോസന്റെ  പോസ്റ്റ് പലതവണ കൈമാറിക്കഴിഞ്ഞു. 

Content Highlight: vadapav most tasty food in 2017  Snack From Mumbai ​ nigellalawson