കോവിഡ് കാലത്ത് മൊട്ടിട്ട ആശയം; ഉത്തരേന്ത്യൻ സ്നാക്സ് വിഭവങ്ങൾ തയ്യാറാക്കി വിജയരുചി ചൂടി സഹോദരിമാർ


അനുഷാ ഗോവിന്ദ്

ആതിരയും ചിത്തിരയും ജവഹർനഗറിലെ റെസ്റ്റോറന്റിൽ | ഫോട്ടോ: പി.പി. ബിനോജ്

കോഴിക്കോട്: കോവിഡ് കാലം പലര്‍ക്കും പകര്‍ന്നത് അത്രനല്ല ഓര്‍മകളല്ലെങ്കിലും ചിത്തിരയ്ക്കും ആതിരയ്ക്കും അത് നിനച്ചിരിക്കാതെ സംരംഭകരായ ത്രില്ലടിപ്പിക്കുന്ന 'കഥ' തുടങ്ങിയ കാലമാണ്. ലോക്ഡൗണില്‍ ബോറടിച്ചിരുന്നപ്പോഴാണ് ജോലിചെയ്ത് സമ്പാദിക്കുന്നതിനെക്കാള്‍ 'കളറല്ലേ' സ്വന്തമായി ബിസിനസ് ചെയ്ത് നാലുകാശുണ്ടാക്കുന്നതെന്ന ചിന്തയുണ്ടായത്. അങ്ങനെയാണ് ജവഹര്‍നഗര്‍ കോളനിയില്‍ ചാട്സും വടാപാവും പാവ് ബജിയും മോമോസും മറ്റുംവിളമ്പുന്ന 'മഡ്ക' പിറന്നത്. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ ഒരു ബ്രാഞ്ചുകൂടി തുടങ്ങാനുള്ള ആലോചനയിലാണ് ചേച്ചിയും അനിയത്തിയും.

ജവഹര്‍നഗര്‍ കോളനി 'നോറ'യില്‍ എന്‍.എം. ഷാജിയുടെയും ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന റോസ്ലിയുടെയും മക്കളാണ് ചിത്തിരയും ആതിരയും.

കോവിഡിനെത്തുടര്‍ന്ന് ജവഹര്‍നഗര്‍ കോളനിയില്‍ അച്ഛനുണ്ടായിരുന്ന കെട്ടിടം വാടകക്കാരൊഴിഞ്ഞ് കിടക്കുകയായിരുന്നു. വേറിട്ടെന്തു തുടങ്ങുമെന്നാലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്കുവന്നത് വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഒരു റെസ്റ്റോറന്റാണ്. അതിനുമുണ്ട് കാരണം. വടക്കേ ഇന്ത്യന്‍ രുചികള്‍ നിറഞ്ഞതാണ് ഇവരുടെ വീട്ടിലെ അടുക്കളയെന്നതുതന്നെ. പഠനവും ജോലിയുമായി ഏറെക്കാലം രാജസ്ഥാനിലായിരുന്നു അമ്മ. അച്ഛന്‍ പഠിച്ചത് ഡല്‍ഹിയിലും. അതുകൊണ്ട് നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ വീട്ടില്‍ പതിവാണ്.

''ഞങ്ങള്‍ രണ്ടുപേര്‍ക്കും ആ രുചി വളരെയിഷ്ടമായിരുന്നു. നല്ല നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ കോഴിക്കോട്ട് കിട്ടാന്‍ പ്രയാസവും. അങ്ങനെയൊരു റെസ്റ്റോറന്റ് തുടങ്ങിയാല്‍ എന്നും പാനിപുരിയും ബേല്‍പുരിയുമെല്ലാം കഴിക്കുകയും ചെയ്യാമല്ലോ. പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല'' -ലയോള കോളേജില്‍നിന്ന് ഫുഡ് കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദം നേടിയ ചിത്തിര മനസ്സുതുറന്നു.

ഇന്റീരിയറാണ് റെസ്റ്റോറന്റിന്റെ പ്രധാന ആകര്‍ഷണം. വടക്കേ ഇന്ത്യന്‍ മാതൃകയില്‍ ഇതൊരുക്കിയതും ചിത്തിരയുടെ നേതൃത്വത്തില്‍. ദേവഗിരികോളേജില്‍ ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് ആതിര. 2021-ല്‍ കോവിഡ് അല്പം ശമിച്ചപ്പോഴാണ് റെസ്റ്റോറന്റ് തുറന്നത്. ഷെഫുമാരെല്ലാം നോര്‍ത്ത് ഇന്ത്യക്കാര്‍. അവിടത്തെ തനതുരുചികള്‍ വിളമ്പാനാണ് ശ്രമിച്ചത്. അദ്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ഭക്ഷണപ്രേമികളില്‍നിന്ന് ലഭിച്ചതെന്നും സഹോദരിമാര്‍ പറയുന്നു.

ഇപ്പോള്‍ വാടകയിനത്തില്‍ അച്ഛനു കിട്ടിയിരുന്നതിന്റെ ഇരട്ടിവരുമാനം കിട്ടുന്നുണ്ട് ഇവരുടെ 'കുട്ടി' കടയില്‍നിന്ന്. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തനസമയം. ഇതിനിടയില്‍ ഈ വിഭവങ്ങളെല്ലാം ഉണ്ടാക്കാനും പഠിച്ചെടുത്തു ഇവര്‍.

''റെസ്റ്റോറന്റ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ വീണ്ടും കോവിഡ് കൂടി. പണിക്കാരെല്ലാം നാട്ടിലേക്കുമടങ്ങിയതോടെ ഞങ്ങളും അച്ഛനും അമ്മയും ചേര്‍ന്നാണ് റെസ്റ്റോറന്റ് മുന്നോട്ടുകൊണ്ടുപോയത്. രണ്ടുമാസം പാചകംമുതല്‍ മേശതുടച്ചതുവരെ ഒറ്റയ്ക്ക്. അതോടെ എന്തുംനേരിടാമെന്ന ധൈര്യമായി'' -ആതിര പറഞ്ഞു.

Content Highlights: food entrepreneurs, two sisters from jawahar colony athira and chithira, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented