യു.കെ.യിലെ ബിർമിൻഹാമിൽ നടക്കുന്ന കേക്ക് മത്സരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഷാറൂഖ് ഖാന്റെയും ദീപികാ പദുക്കോണിന്റെയും രൂപത്തിലുള്ള കേക്ക് | Photo: Twitter
ഷാറൂഖ് ഖാനും ദീപികാ പദുക്കോണും താരജോഡികളായി എത്തിയ 'ഓം ശാന്തി ഓം' തിയേറ്ററുകളിലെത്തിയിട്ട് ഏകദേശം 15 വര്‍ഷത്തോളമായി. എന്നാല്‍, ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ സിനിമയിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ടം അവസാനിച്ചിട്ടില്ലയെന്നതിന് തെളിവുമായി ഒരു കേക്ക് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. അതും അങ്ങ് ബർമിങ്ഹാമിൽ..
ഓം ശാന്തി ഓശാനയില്‍ നിന്നുള്ള ഇരുവരുടെയും ഏറെ പ്രശസ്തമായ പോസ് കേക്ക് രൂപത്തില്‍ തയ്യാറാക്കിയാണ് മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കേക്കിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമത്തില്‍ വൈറലാണ്. ബോളിവുഡ് താരം കത്രീന കൈഫിന്റെ രൂപത്തിലുള്ള കേക്കും ഇതേ വീഡിയോയില്‍ കാണാന്‍ കഴിയും.
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ. നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കേക്ക് മത്സരത്തിലാണ് ഈ കേക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രമുഖ ബേക്കറായ ടിന സ്കോട്ട് പരാഷര്‍ ആണ് ഈ കേക്ക് നിര്‍മിച്ചിരിക്കുന്നത്. ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് ടിന ഈ കേക്ക് നിര്‍മിച്ചിരിക്കുന്നതെന്ന് ഷാറൂഖ് ഖാന്റെ ട്വിറ്ററിലെ ഫാന്‍ പേജില്‍ പറയുന്നു.
ഷാറൂഖും ദീപികയും നായികാ നായകന്മാരായി എത്തുന്ന പത്താന് എന്ന ചിത്രം അടുത്തവര്‍ഷമാദ്യം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഫറാ ഖാന് സംവിധാനം ചെയ്ത ഓം ശാന്തി ഓമിന്റെ 15-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ 20 നഗരങ്ങളില്‍ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ്.
Content Highlights: om shanti om inspired cake, cake competition, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..