കൊല്‍ക്കത്തയില്‍ ട്രാംകാര്‍ തിരിച്ചുവരുന്നു; ഇത്തവണ റെസ്റ്റൊറന്റ് രൂപത്തില്‍


ട്രാംകാറിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം | Photo: P.T.I

ഏറെ സമ്പന്നമായ ചരിത്രമുള്ള ഇന്ത്യയിലെ പഴയ നഗരങ്ങളിലൊന്നാണ് കൊല്‍ക്കത്ത. ഒരു കാലത്ത് കൊല്‍ക്കത്ത നഗരത്തില്‍ ധാരാളമായി കണ്ടിരുന്ന ഒന്നാണ് ട്രാംകാര്‍. 19 ാം നൂറ്റാണ്ടില്‍ നഗരത്തിലെ പ്രധാന സഞ്ചാര മാര്‍ഗങ്ങളിലൊന്നായിരുന്നു ഇത്. ആദ്യകാലങ്ങളില്‍ ഇത് കുതിരയെ ഉപയോഗിച്ചായിരുന്നു വലിച്ചിരുന്നത്. പിന്നീട്, ആവി എന്‍ജിന്‍ ഉപയോഗിച്ച് തുടങ്ങി. ഇന്ന് കൊല്‍ക്കത്തയില്‍ വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇന്ന് ട്രാംകാറില്‍ സഞ്ചരിക്കുന്നത്.

എന്നാല്‍, ട്രാംകാറിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരു ട്രാംകാറിനെ റെസ്റ്റൊറന്റാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി എ.എന്‍.ഐ. റിപ്പോര്‍ട്ടു ചെയ്തു. വിനോദസഞ്ചാരികള്‍ക്കും കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്കും ഉപകാരപ്പെടും വിധമായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

കൊല്‍ക്കത്തയില്‍ ലഭ്യമായ രുചികരമായ സ്ട്രീറ്റ് ഫുഡ് ആയിരിക്കും ട്രാംകാര്‍ റെസ്റ്റൊറന്റില്‍ വില്‍പ്പനയ്ക്കുണ്ടാകുക. കൂടാതെ ഇവിടെ വേരുപിടിച്ചിട്ടുള്ള ചൈനീസ് വിഭവങ്ങളും ഇതോടൊപ്പം ഉണ്ടാകും. കൊല്‍ക്കത്തയിലെ ന്യൂടൗണിലെ ഇക്കോ പാര്‍ക്കിലായിരിക്കും ട്രാംകാര്‍ റെസ്റ്റൊറന്റ് ഉണ്ടാകുക. ന്യൂടൗണ്‍ കൊല്‍ക്കത്ത ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ്(എന്‍.കെ.ഡി.എ.) മേല്‍നോട്ട ചുമതല.

സന്ദര്‍ശകര്‍ക്ക് പഴയ കൊല്‍ക്കത്തയുടെ അനുഭവം നല്‍കുന്നതിന് ചരിത്രപരമായ പല ഘടകങ്ങളും ട്രാംകാര്‍ റെസ്റ്റൊറന്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്ന് എന്‍.കെ.ഡി.എ. പറഞ്ഞു. പെയിന്റിങ്ങുകള്‍, കാര്‍ട്ടൂണുകള്‍, പഴയ ബംഗാളി സിനിമകളുടെ പോസ്റ്ററുകള്‍, വിളക്കുകാലുകള്‍ എന്നിവയെല്ലാം റെസ്‌റ്റൊറന്റില്‍ കൂട്ടിച്ചേര്‍ക്കും. 20 പേര്‍ക്കുള്ള ഇരിപ്പിടങ്ങളാണ് ട്രാംകാര്‍ റെസ്റ്റൊറന്റില്‍ ഒരുക്കിയിരിക്കുന്നത്.

Content highlights: tramcar remodeled to serve street foods of kolkata, west bengal government refurbished a tram

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented