നല്ല ശീലങ്ങൾ പഠിപ്പിക്കാന്‍ പരിശീലനപരിപാടി; ശുചിത്വം ഉറപ്പിക്കാൻ ഇടപെട്ട് ഹോട്ടലുടമകള്‍


പ്രതീകാത്മക ചിത്രം | Photo: A.N.I

കോട്ടയം: ഭക്ഷണവിതരണത്തില്‍ നല്ലശീലങ്ങള്‍ പഠിപ്പിക്കാനും ഒപ്പമുള്ളവരെ നേര്‍വഴിക്ക് നടത്താനും ഹോട്ടലുടമകള്‍ പരിശീലനപരിപാടിയുമായി രംഗത്ത്. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനാണ് ശുചിത്വപരിശോധനയ്ക്കും ബോധവത്കരണത്തിനും തുടക്കമിട്ടിരിക്കുന്നത്. രണ്ടുമാസംകൊണ്ട് 393-ഹോട്ടലുകളിലാണ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശുചിത്വപരിശോധന പൂര്‍ത്തിയാക്കിയത്.

ഫുഡ് സേഫ്റ്റി ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കാണ് അസോസിയേഷനില്‍ അംഗത്വമുള്ളത്. ജില്ലയില്‍ അസോസിയേഷന്റെ അംഗത്വമുള്ള 1700 സ്ഥാപനങ്ങളുണ്ട്. ബാക്കി ഹോട്ടലുകളിലും പരിശോധന പൂര്‍ത്തിയാക്കുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍. പ്രതീഷ് പറഞ്ഞു. സംസ്ഥാനത്ത് എറണാകുളത്തിനൊപ്പം അസോസിയേഷന്റെ ശുചിത്വപരിശോധനയ്ക്ക് തുടക്കമിട്ടിരിക്കുന്നത് കോട്ടയത്താണ്.

ഹോട്ടലുടമകള്‍ക്കും പറയാനുണ്ട്

ഭക്ഷ്യസുരക്ഷാവകുപ്പ് ഹോട്ടലുടമകളില്‍ നടത്തുന്ന പരിശോധനയെ സ്വാഗതം ചെയ്യുന്നുവെന്നാണ് അസോസിയേഷന്റെ വാദം. എന്നാല്‍ പല മേഖലകളിലും അധികൃതരുടെ പരിശോധന പേരിനുമാത്രമാണെന്നാണ് അസോസിയേഷന്റെ വാദം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വഴിയോര ഭക്ഷണശാലകള്‍ നിയന്ത്രിക്കണം. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറി, മീന്‍, ഇറച്ചി എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണം. ജീവനക്കാരുടെ രക്തം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ലാബുകളില്‍ സൗജന്യസംവിധാനം ഒരുക്കണം. വ്യാജപരാതികള്‍ക്ക് തടയിടാനും നടപടിവേണം. അംഗീകൃത കശാപ്പുശാലകളുെട വിവരം തദ്ദേശസ്ഥാപന അധികൃതര്‍ പുറത്തുവിടണം.

പരിശോധന ഇങ്ങനെ

ഫോസ്ടാക് (ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍) പരിശീലനം നേടിയ ഹോട്ടലുടമകള്‍ തന്നെയാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത്. പരിശീലനം േനടിയ 300-ഹോട്ടലുടമകള്‍ ജില്ലയിലുണ്ട്. ഫുഡ് സേഫ്റ്റി ലൈസന്‍സ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തിട്ടുണ്ടോ, ഭക്ഷണത്തില്‍ സിന്തറ്റിക് കളര്‍ ചേര്‍ക്കുന്നുണ്ടോ, മാസത്തിലൊരിക്കല്‍ കുടിവെള്ളടാങ്ക് ശുചീകരിക്കുന്നുണ്ടോ, ഉപയോഗിച്ച ശേഷമുള്ള എണ്ണ അംഗീകൃത ഏജന്‍സിക്ക് കൈമാറുന്നുണ്ടോ, ഫ്രീസറില്‍ കൃത്യമായ തണുപ്പ് നിലനിര്‍ത്തുന്നുണ്ടോ തുടങ്ങി 14-ചോദ്യങ്ങളാണ് പരിശോധനാവേളയില്‍ ഹോട്ടലുടമകള്‍ക്ക് നല്‍കുന്നത്.

പരിശോധനയുടെ വിവരങ്ങളടങ്ങിയ പേപ്പര്‍ ഹോട്ടലുടമയ്ക്ക് നല്‍കും. ഒരു കോപ്പി അസോസിയേഷനും സൂക്ഷിക്കും. പോരായ്മകള്‍ കണ്ടെത്തിയാല്‍ തിരുത്താന്‍ നിര്‍ദേശംനല്‍കും.

ജില്ലയിലെ 16-യൂണിറ്റുകളിലും അംഗങ്ങള്‍ക്കായി അസോസിയേഷന്‍ ഭക്ഷ്യസുരക്ഷാവകുപ്പുമായി സഹകരിച്ച് നിരവധി ഫോസ്ടാക് പരിശീലനക്ലാസുകള്‍ നടത്തിയെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പറഞ്ഞു.

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം

പതിവായി ഹോട്ടലില്‍നിന്നു ആഹാരം കഴിക്കുന്ന ആളാണ് ഞാന്‍. ഹോട്ടല്‍ മേഖലയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നടപടികള്‍ സ്വീകരിക്കുകയോ പേരിനു വേണ്ടി ശുചീകരണം നടത്തുകയോ അല്ല വേണ്ടത്. ശുചിത്വവും മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ഇപ്പോള്‍ പല ഹോട്ടലുകളും പേരിനായി മോടിപിടിപ്പിക്കലും ശുചീകരണവും നടത്തുന്നുണ്ട്. ഇത് കുറച്ചുനാള്‍ കഴിയുമ്പോള്‍ പഴയ പോലെയാകും. നൂറ് ശതമാനം സുരക്ഷിതമായി പാകംചെയ്യാനും ശുചിത്വം ഉറപ്പാക്കാനും പറ്റണം. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കൃത്യമായ നടപടി തുടര്‍ന്നും സ്വീകരിക്കണം.

-സി.ജി.സുരേഷ്‌കുമാര്‍

ചെരിവുപുരയിടം, കറുകച്ചാല്‍

Content Highlights: hotel owners also intervened to ensure cleanliness, food, food safety


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented