29 ടൺ കാരറ്റ്സ്, അതും ചീത്തയായതൊന്നുമല്ല, നല്ല ഉഗ്രൻ കാരറ്റ്, ഒരു ലോറിനിറയെ കൊണ്ട് വന്ന് വെറുതേ വഴിയുടെ നടുക്ക് നിരത്തിയിട്ട് പോയാലോ... ലണ്ടനിലെ ഗോൾഡസ്മിത്ത് കോളേജിന് മുന്നിലെ വഴിയിലാണ് സംഭവം. കോളേജ് വിദ്യാർത്ഥികളും വഴിയാത്രക്കാരും കണ്ടുനിൽക്കെയാണ് സംഭവം.
എന്നാൽ ആദ്യം ആർക്കും കാര്യമെന്താണെന്ന് പിടികിട്ടിയില്ല. സംഭവം കണ്ട ഒരാൾ എന്താണ് ഇതിന് പിന്നിലെ കാര്യം എന്ന് ചോദിച്ചുകൊണ്ട് ട്വിറ്ററിൽ ഒരു പോസ്റ്റും ഇട്ടു. അതിന് മറുപടിയായി ഗോൾഡസ്മിത്ത് കോളേജ് നൽകിയ മറപടി ട്വീറ്റാണ് കാര്യങ്ങൾക്ക് വഴിത്തിരിവ് ഉണ്ടാക്കിയത്. വേറൊന്നുമല്ല ഗോൾഡ് സ്മിത്ത് കോളേജിലെ ഒരു ചിത്രകലാ വിദ്യാർത്ഥിയുടെ ഇൻസ്റ്റലേഷൻ ആയിരുന്നു ആ കാരറ്റ് കൂമ്പാരം.
കാരറ്റ് ലണ്ടനിലെ പ്രിയപ്പെട്ട ഭക്ഷണമൊന്നുമല്ല. അതുകൊണ്ട് പ്രദർശനം കഴിഞ്ഞപ്പോൾ ഫാമുകളിലേ മൃഗങ്ങൾക്ക് വേണ്ടി കാരറ്റ് വിതരണം ചെയ്യുകയും ചെയ്തു. ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നതിന് വേണ്ടിയായിരുന്നു ഈ ഇൻസ്റ്റലേഷൻ എന്ന് വിദ്യാർത്ഥിയായ റാഫേൽ പെറെസ് ഇവാൻസ് പറയുന്നു. വിളകളുടെ വിലയിടിച്ചിലിനെതിരെ യൂറോപ്പിലെ കർഷകർ കാർഷിക ഉത്‌പന്നങ്ങൾ ഉപേക്ഷിച്ച് പ്രതിഷേധം നടത്തിയതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇൻസ്റ്റലേഷൻ.
Does anyone know why a significant volume of carrots has just been dumped on Goldsmiths university campus? pic.twitter.com/oYj51IxHfp
— George Greenwood (@GeorgeGreenwood) September 30, 2020
ട്വിറ്ററിൽ വന്ന പോസ്റ്റിന് സമ്മിശ്രപ്രതികരണങ്ങളാണ്. ഭക്ഷണം ഇങ്ങനെ പാഴാക്കാൻ പാടില്ല എന്നാണ് കൂടുതൽ ആളുകളുടെയും പ്രതികരണം.
Content Highlights:Tonnes Of Carrots Were Dumped On A London Street