മുട്ടപത്തിരി, ഇറച്ചി പത്തിരി, മയ്യത്തപ്പം; പൊന്നാനിയിലെ പലഹാരവിശേഷം പങ്കുവെച്ച് ഡോ.തോമസ് ഐസക്


പൊന്നാനിയിലെ മുസ്ലിം തറവാടുകളിൽ നിന്നുള്ള സ്ത്രീകൾ തയ്യാറാക്കുന്ന മലപ്പുറത്തിന്റെ തനത് വിഭവങ്ങളെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.

Photo: facebook.com|thomasisaaq

ലഹാരങ്ങളുടെ നാടാണ് പൊന്നാനി. വിവിധ തരം പത്തിരികളും അപ്പങ്ങളും കേക്കുകളുമായി പൊന്നാനിയുടെ പലഹാരവിശേഷങ്ങളങ്ങനെ നീണ്ടുകിടക്കുകയാണ്. മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പൊന്നാനിയിലെ പലഹാരങ്ങളെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധ നേടുകയാണ്. പൊന്നാനിയിലെ മുസ്ലിം തറവാടുകളിൽ നിന്നുള്ള സ്ത്രീകൾ തയ്യാറാക്കുന്ന മലപ്പുറത്തിന്റെ തനത് വിഭവങ്ങളെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.

പുയ്യാപ്ല സൽക്കാരവും പെരുന്നാളുകളും ​ഗൾഫിലേക്ക് യാത്ര അയക്കലും തുടങ്ങിയ വിശേഷങ്ങൾക്ക് മാത്രമായി ഉണ്ടാക്കാറുള്ള വിഭവങ്ങളെക്കുറിച്ച് കുറിപ്പിൽ പറയുന്നു. ഇവയെല്ലാം ലഭിക്കുന്ന കടയും തോമസ് ഐസക് പരിചയപ്പെടുത്തുന്നുണ്ട്. രണ്ടുമൂന്ന് ആഴ്ചകളോളം ഇരിക്കുന്ന കോഴിഅടയെക്കുറിച്ചും മുട്ടകൊണ്ടുള്ള വിഭവങ്ങളെക്കുറിച്ചുമൊക്കെ കുറിപ്പിൽ പറയുന്നു.

കുറിപ്പിലേക്ക്...

പൊന്നാനിയിലെ പലഹാരക്കടയിൽ പോയിട്ടുണ്ടോ? പേര് തന്നെ 40 ഇന പലഹാരക്കടയെന്നാണ്. ഇതിനേക്കാൾ കൂടുതൽ ഇനം പലഹാരങ്ങൾ ഉള്ള കടകൾ പലതും ഉണ്ടാകും. പക്ഷേ പൊന്നാനി കടയിലെ പലഹാരങ്ങൾ ഏതെങ്കിലും ബേക്കറിയിൽ ഉണ്ടാക്കുന്നതല്ല. മുസ്ലീം തറവാടുകളിൽ അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്ന സ്ത്രീകൾ ഉണ്ടാക്കുന്നതു തന്നെ. നല്ലൊരു പങ്ക് പൊന്നാനിയുടേയും മലപ്പുറത്തിൻറെയും തനത് സംഭാവനകളാണ്. പുയ്യാപ്ല സൽക്കാരവും പെരുന്നാളുകളും ഗൾഫിലേയ്ക്കു യാത്ര അയക്കലും തുടങ്ങിയ വിശേഷങ്ങൾക്കു മാത്രം ഉണ്ടാക്കാറുള്ള പലഹാരങ്ങൾ. ഈ പൈതൃക രസമൂറും പലഹാരങ്ങളെല്ലാം ഒറ്റക്കടയിൽ.

ഞാൻ ചെന്നപ്പോൾ രാത്രി ഏറെ വൈകിപോയി. അതുകൊണ്ടു ഷെൽഫിൽ നല്ല പങ്കും കാലി. എങ്കിലും ചില അലമാരകളിൽ വിവിധ തരം വറവുകൾ ഉണ്ടായിരുന്നു. പലതിലും ഇറച്ചിയും മറ്റും നിറച്ചവയാണ്. മധുരമുള്ളവയും എരിവുള്ളതും ഇവ രണ്ടുമില്ലാത്തും പലഹാരങ്ങളിൽ ഉണ്ട്. കുറച്ചു കോഴി അട വാങ്ങി. 2-3 ആഴ്ച്ച ഇരിക്കുമത്രേ. പിന്നെ ലക്ഷദ്വീപ് പനംചക്കരയിൽ മലരും മറ്റും ചേർത്ത് ഉണ്ടാക്കിയ പലഹാരങ്ങൾ.

മുട്ടപത്തിരിയാണ് പൊന്നാനിയുടെ ദേശീയ അപ്പം. രാവിലെയും വൈകുന്നേരത്തെ ചായക്കും ഇത് ഇഷ്ട വിഭവം. പത്തിരി തന്നെ ഒട്ടേറെ ഇനങ്ങൾ ഉണ്ട്. വെളിച്ചെണ്ണ പത്തിരി, നെയ് പത്തിരി, കൈ പത്തിരി, കട്ടി പത്തിരി, ഇറച്ചി പത്തിരി, പൊരിച്ച പത്തിരി, ചട്ടിപത്തിരി... ലക്ഷിദ്വീപ് ചക്കരകൊണ്ട് ഉണ്ടാക്കുന്നതാണ് ബിണ്ടിഹലുവ. പൂപോലുള്ളതുപോലുള്ളൊരു പുവ്വപ്പം. അപ്പങ്ങൾ തന്നെ പലവിധം ഉണ്ട്. ചുക്കപ്പം, വട്ടപ്പം, വെട്ടപ്പം, അരീരപ്പം, ബിസ്ക്കറ്റപ്പം, കാരക്കപ്പം, കുഴിയപ്പം, കുരുവപ്പം, കിണത്തപ്പം, അണ്ട്യപ്പം, പിടിയപ്പം, മയ്യത്തപ്പം. പൊന്നാനിക്കാരുടെ സമൂസ മണ്ടയാണ്. പക്ഷേ അതിൽ എരിവല്ല മധുരമാണ് നിറച്ചിട്ടുള്ളത്. ചിരട്ടമാല ജിലേബി പോലെയിരിക്കും. പക്ഷേ മധുരമില്ല. ചിരട്ടതുളയിലൂടെ വറചട്ടിയിലേക്ക് വീഴ്ത്തുന്നതുകൊണ്ട് ചിരട്ടമാല.

പൊന്നിനിയിൽ കേക്കുകളുമുണ്ട് ധാരാളം. മുട്ടക്കേക്ക്, റവക്കേക്ക്, മൈദക്കേക്ക്, തരിക്കേക്ക്, കുഴിക്കേക്ക് പഴംക്കേക്ക്... പൊന്നാനി പലഹാരങ്ങളുടെ രാജക്കാൻമാരാണ് മുട്ടമാലയും, മുട്ടസുർക്കയും. മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് ഉടച്ച് ചിരട്ടയിലൂടെ നൂലുപോലെയാക്കി പഞ്ചസാര പാവിലൊഴിച്ച് ഉണ്ടാക്കുന്നതാണ് മുട്ടമാല. ബാക്കിവരുന്ന വെള്ളക്കരു ഉപയോഗിച്ച് പതപ്പിച്ച് മധുരം ചേർത്ത് കേക്ക് രൂപത്തിൽ ഉണ്ടാക്കുന്നതാണ് മുട്ട സുർക്ക.

ഇങ്ങിനെ 40-ൽപരം പലഹാരങ്ങൾ. ഇവയെ മുസ്ലീം തറവാടുകളിൽ നിന്നു പുറത്തു കൊണ്ടുവന്നത് 2020 ജനുവരി മാസത്തിൽ പൊന്നാനിയിൽ നടന്ന പുരോഗമന കലാ സാഹിത്യ സംഘത്തിൻറെ സംസ്ഥാന സമ്മേളനമാണ്. അതോടനുബന്ധിച്ച് സംഘാടകരായ ഖലീമുദ്ദീനും, വിജയൻ കോതമ്പത്തും ഈ വീട്ടകങ്ങളിൽ പോയി സ്ത്രീകളുമായി സംസാരിച്ചു. അങ്ങിനെയാണ് 'അപ്പങ്ങളെമ്പാടും' എന്നൊരു പ്രദർശനം തന്നെ സംഘടിപ്പിച്ചു. പൊന്നാനിയുടെ പലഹാര രസക്കൂട്ടുകളുടെ ആദ്യത്തെ ഈ പ്രദർശനം വമ്പിച്ച വിജയമായിരുന്നു. ഈ സംരംഭം ഇപ്പോഴും വാട്സ് അപ്പ് കൂട്ടായ്മയായി തുടരുന്നു. ഈ അപ്പങ്ങൾ ബ്രാൻറ് ചെയ്യാൻ ഇവർ ആലോചിക്കുന്നുണ്ട്.

പൊന്നാനിയുടെ പലഹാരങ്ങളുടെ ചരിത്രം വളരെ നീണ്ടതാണ്. ഡോ. ഫസീല തരകത്ത് എഴുതിയ പി.എച്ച്.ഡി പ്രബന്ധമായ പൊന്നാനിയുടെ പ്രാദേശിക ചരിത്രത്തിൽ പൊന്നാനി അപ്പങ്ങളുടെ ചരിത്രം വിവരിക്കുന്നുണ്ട്. ഇനി ഒരിക്കൽ പോകുമ്പോൾ വായിക്കണം.

Content Highlights: T. M. Thomas Isaac, ponnani food , ponnani special food, ponnani seafood, ponnani food culture, malabar food items


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Aravind Kejriwal

1 min

ഗുജറാത്തില്‍ എഎപി അധികാരത്തിലെത്തും; ഐ.ബി റിപ്പോര്‍ട്ടുണ്ട്, അവകാശവാദവുമായി കെജ് രിവാള്‍

Oct 2, 2022

Most Commented