ലോകം മുഴുവന്‍ ആരാധകരുള്ള കൊറിയന്‍ മ്യുസിക്ക് ബാന്റാണ് ബിടിഎസ്. ഇവരുടെ ഒരോ പാട്ടുകളും യുട്യൂബില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.  ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്ന ബിടിഎസ് ടീം അംഗങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

നാനും പനീറും അസ്വദിച്ചു കഴിക്കുന്നത് വീഡിയോയില്‍ കാണാം. 'ടോഫു പോലെയിരിക്കുന്ന ഇതിന് പാലിന്റെ രുചിയാണ്'- പനീറിനെ കുറിച്ച് ഒരു താരത്തിന്റെ കമന്റ് ഇതാണ്. ഇത് ചീസാണോ എന്നാണ് ചിലരുടെ സംശയം

ടിവി സീരിസിന്റെ ഭാഗമായി 2019 നവംബറില്‍ ന്യൂസിലന്റ് പര്യടനത്തിന് ഇടയിലെടുത്ത വീഡിയോയാണിത്

വീഡിയോ ട്വിറ്ററില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് വീഡിയോ ഏറ്റെടുത്തത്.

ഇന്ത്യയോടുള്ള സ്‌നേഹം ഇതിന് മുന്‍പും ബിടിഎസ് താരങ്ങള്‍ വെളിപ്പെടുത്തിയതാണ്. ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാനുള്ള ആഗ്രഹവും ഇവര്‍ പ്രകടിപ്പിച്ചിരുന്നു.

Contet Highlights; throwback video of BTS members eating desi food