photo|instagram.com/dillikachaska
സാമൂഹികമാധ്യമങ്ങളില്‍ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ പുതിയ പാചകരീതികളും വ്യത്യസ്തമായ ഭക്ഷണളും വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം പരീക്ഷിച്ചു കാണാറുണ്ട്.
ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും കിട്ടാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സമൂസയിലാണ് ഇത്തവണത്തെ പരീക്ഷണം നടത്തിയിരിക്കുന്നത്.
ഇറ്റാലിയന്‍ ഭക്ഷണങ്ങളോട് പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിലേക്കാണ് ഒരു നാടന്‍ഭക്ഷണത്തെ കൂട്ടിച്ചേര്‍ത്ത് പുത്തന്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.മക്രോണി ചേരുവയാക്കിയാണ് ഇവിടെ ഒരു വഴിയോരക്കച്ചവടക്കാരന്‍ സമൂസ തയ്യാറാക്കിയിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ വിഭവം.
സമൂസയ്ക്കുള്ളില്‍ കാലങ്ങളായി ഫില്ലിങ്ങിനായി ഉപയോഗിക്കുന്നത് ഉരുളക്കിഴങ്ങാണ്. ഉരുളക്കിഴങ്ങ് എവിടെപ്പോയി, കണ്ടെത്തൂ എന്നൊരു അടിക്കുറിപ്പോടുകൂടിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്‌ക്കെതിരേ വിമര്‍ശനവുമായി സമൂസപ്രേമികള്‍ കമന്റുകളുമായെത്തുകയും ചെയ്തു.ഈ പോസ്റ്റിന് താഴെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും കമന്റ് രേഖപ്പെടുത്തി. 'കുറച്ചെങ്കിലും നാണം തോന്നുന്നില്ലേ ജനാബ ' എന്നതാണ് അവര്‍ പരിഹാസരൂപേണ കമന്റിട്ടത്.
സമൂസയ്ക്ക് ശാപം കിട്ടിയെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇവര്‍ നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പതിവായി കാണുന്ന ജനപ്രിയ വിഭവങ്ങളുടെ വിചിത്രമായ കോമ്പിനേഷനുകളെ മുഴുവന്‍ ഉദ്ദേശിച്ചാണ് അയാള്‍ അങ്ങനെയൊരു കമന്റിട്ടിരിക്കുന്നത്. വളരെ കുറച്ചുപേര്‍ മാത്രമാണ് ഈ പരീക്ഷണത്തെ പ്രകീര്‍ത്തിച്ചത്. മക്രോണി നിറഞ്ഞ സമൂസകള്‍ ഇഷ്ടപ്പെട്ടുവെന്നും അങ്ങനെ കമന്റുകള്‍ വന്നിട്ടുണ്ട്.
Content Highlights: Macaroni-Filled Samosa, Samosa,food, street food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..