ല്‍ഹിയില്‍ നിന്നുള്ള സ്വര്‍ണ വെറ്റിലകൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചില്ലക്കാരനല്ല ഈ വെറ്റിലകൂട്ട്. ഒരെണ്ണത്തിന്റെ വില തന്നെ 750 രൂപയാണ്. കൊണാട്ട് പ്ലേസിലെ ഇന്ത്യയിലെ ആദ്യത്തെ പാന്‍ പാര്‍ലറായ യമുസ് പഞ്ചായത്തിലാണ് ഈ രസികന്‍ മുറുക്കാന്‍ കൂട്ട് ലഭിക്കുന്നത്. 

വെറ്റിലയില്‍ ചുണ്ണാമ്പ്, കരിങ്ങാലി (Kadha), ഈന്തപ്പഴം, ഡെസിക്കേറ്റഡ് കോക്കനട്ട്, പെരുംജീരകം. സ്വീറ്റ് ചട്ണി, ഗുല്‍ഖണ്ഡ് (പനിനീര്‍പ്പൂവിതളും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം) വച്ച് അതിനുമുകളില്‍ ഫെററോ റോഷര്‍ ചോക്ലേറ്റിന്റെ പകുതിയും വച്ച് മടക്കി എടുക്കുന്നു. തീര്‍ന്നില്ല ഒരു ചെറിയ സ്വര്‍ണഷീറ്റും വയ്ക്കും. സ്വര്‍ണ ഷീറ്റില്ലാതെ വേണ്ടവര്‍ക്ക് 120 രൂപയ്ക്ക് പാന്‍ ലഭിക്കും. 

വീഡിയോയില്‍ ഒരു വനിതാജീവനക്കാരി പാനില്‍ ഓരോന്നായി നിറയ്ക്കുന്നതു കാണാം. ഓരോന്നിന്റെയും ഗുണങ്ങളും അവര്‍ വിവരിക്കുന്നുണ്ട്. ചുണ്ണാമ്പ് കാത്സ്യം സമൃദ്ധമായ ചേരുവയാണെന്നാണ് ആദ്യം പറയുന്നത്. ചുണ്ണാമ്പും കരിങ്ങാലിയും തൊണ്ടയുടെ ആരോഗ്യത്തിന് നല്ലതാണെന്നും അവര്‍ പറയുന്നു. പ്രത്യേകിച്ചും ഗായകര്‍ക്ക് സ്വരശുദ്ധിയുണ്ടാവാന്‍ നല്ലതാണെന്നാണ് അവര്‍ പറയുന്നത്. ഈന്തപ്പഴം പ്രകൃതിദത്തമായ പഞ്ചസാരയുടെ ശ്രോതസാണ് മാത്രമല്ല നാരുകളും ധാരാളം. കോക്കനട്ട് പൗഡര്‍ നാരുകളും, വിറ്റാമിനുകളും, സിങ്ക്, മഗ്നീഷ്യം എന്നിവയാലും സമൃദ്ധമാണെന്നും പാന്‍ തയ്യാറാക്കിക്കൊണ്ട് അവര്‍ അഭിപ്രായപ്പെടുന്നു.  

Content Highlights: This Ferrero Rocher Paan with edible gold varq