photo:instagram.com/foodyvishal
മറ്റൊരാളുടെ രൂപസാദൃശ്യം തോന്നിക്കുന്ന വ്യക്തികളെ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ സെലിബ്രിറ്റികളുടെ അപരന്മാരാണേല്‍ അവര്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യും. ഐശ്വര്യ റായ് ബച്ചന്റേയും മാധുരി ദീക്ഷിതിന്റേയും ഷാരൂഖ് ഖാന്റേയുമെല്ലാം രൂപസാദൃശ്യമുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും ഇതിന് മുന്‍പ് വൈറലായത് നമ്മളില്‍ പലരും കണ്ടുകാണും.
ഇപ്പോഴിതാ ചാട്ട് വില്‍പ്പനക്കാരന്റെ വീഡിയോയാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് രൂപസാദൃശ്യമുള്ള വ്യക്തി ചാട്ട് വില്‍പ്പന നടത്തുന്നത്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് വിശാല്‍ ശര്‍മ്മയെന്ന വ്‌ളോഗറാണ്.
'അരവിന്ദ് കെജ്‌രിവാള്‍ ഗ്വാളിയാറില്‍ ചാട്ട് വില്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ വേഷവും അരവിന്ദ് കെജ്‌രിവാളിനെ ഓര്‍മ്മിപ്പിക്കും വിധമാണെന്നുള്ളതും ശ്രദ്ധേയമാണ്.
ഷര്‍ട്ടിന് പുറത്ത് സ്വെറ്റര്‍, അതേ കണ്ണട, തലയില്‍ തൊപ്പി എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വേഷം. കടയില്‍ സാധനങ്ങള്‍ക്ക് വിലക്കുറവുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്.വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതിനകം വീഡിയോ കണ്ടത് 1.5 മില്യണിലധികം പേരാണ്.
Content Highlights: Arvind Kejriwal ,Doppelganger,Gwalior,street food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..