മാര്‍ക്കറ്റില്‍ ചക്കയ്ക്ക് വന്‍ ഡിമാന്റ്,കര്‍ഷകന് ലഭിക്കുന്നത് തുച്ഛ വിലയും


ടി.എസ്. പ്രതീഷ്

ചക്ക മറുനാടുകളിലേക്ക് കയറ്റിയയയ്ക്കുമ്പോള്‍ ഇടനിലക്കാരാണ് ലാഭംകൊയ്യുന്നത്

Image: Pixabay

നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ചക്ക താരമാണെങ്കിലും ഇത്തവണ ഉത്പാദനം കുറവ്. സംസ്ഥാനത്തുനിന്ന് ടണ്‍ കണക്കിന് ചക്ക അതിര്‍ത്തികടക്കുമ്പോഴും കര്‍ഷകര്‍ക്ക് കിട്ടുന്ന വില തുച്ഛം. ഒരുടണ്‍ ചക്കയ്ക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നത്. രണ്ടുവര്‍ഷംമുന്പ് 18,000 രൂപവരെയുണ്ടായിരുന്നിടത്താണിതെന്ന് കര്‍ഷകര്‍ പറയുന്നു.

ചക്ക മറുനാടുകളിലേക്ക് കയറ്റിയയയ്ക്കുമ്പോള്‍ ഇടനിലക്കാരാണ് ലാഭംകൊയ്യുന്നത്. മലയോരമേഖലകളില്‍നിന്ന് ചക്ക വാങ്ങുന്ന കച്ചവടക്കാര്‍ നിരവധിയാണ്. ചെറുകിട കച്ചവടക്കാര്‍ വാഹനവുമായെത്തി ചെറുതും വലുതുമായ ചക്കയ്ക്ക് മൊത്തത്തില്‍ വിലയുറപ്പിച്ച് വാങ്ങുകയാണ്.

ചെറുകിടകച്ചവടക്കാര്‍ ഒരു ചക്കയ്ക്ക് 30 രൂപയാണ് ഉടമയ്ക്ക് കൊടുക്കുന്നത്. ചെറുതും വലുതുമായ എല്ലാ ചക്കയ്ക്കും ഒരുവിലയാണ്. രണ്ടുവര്‍ഷംമുമ്പ് ഒരു ചക്കയ്ക്ക് 100 രൂപ ഉണ്ടായിരുന്നു. ഒരുടണ്‍ ചക്ക കൊടുത്താല്‍ 18,000 രൂപവരെ ഉണ്ടായിരുന്ന സമയത്താണ് ഉടമസ്ഥര്‍ക്ക് 100 രൂപ നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഒരുടണ്ണിന് 7,000 രൂപ മാത്രമാണുള്ളത്. അതിനാലാണ് ചക്കവില 30 രൂപയായതെന്ന് കച്ചവടക്കാര്‍ പറയുന്നു.

പത്തനംതിട്ടയിലെ റാന്നിയിലും സമീപപ്രദേശങ്ങളിലുംനിന്നാണ് ഏറ്റവുംകൂടുതല്‍ ചക്കയെത്തുന്നത്. ഇവിടങ്ങളിലെ ചക്കകള്‍ എരുമേലിയിലാണ് ചെറുകിടകച്ചവടക്കാര്‍ കൊടുക്കുന്നത്. അവിടന്ന് മൊത്തക്കച്ചവടക്കാര്‍ മറുനാടുകളില്‍ എത്തിക്കും. ചക്കയില്‍നിന്ന് ബിസ്‌കറ്റ്, ബേബിഫുഡ് തുടങ്ങിയ ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്.

Content Highlights: huge demand for jackfruit in the market and the farmer gets a meager price

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented