Photo: instagram.com|kingofhamburgers
ഒരു ബര്‍ഗറിന് എത്ര വിലവരും, 100, 200, 300... ഇനി എത്ര സ്‌പെഷ്യല്‍ ചേരുവ ചേര്‍ത്താലും 1000 രൂപ വരെ മുടക്കാം. എന്നാല്‍ അങ്ങനെയല്ലെന്നാണ് പുതിയ വാര്‍ത്ത. നാല് ലക്ഷം രൂപയാണ്( 4,200 യൂറോ- 4.12 ലക്ഷം രൂപ) ഗോള്‍ഡന്‍ ബോയി എന്ന് പേരിട്ട ഈ ബര്‍ഗറിന്റെ വില. ഡച്ച് ഷെഫായ റോബര്‍ട്ട് ജെയിന്‍ ഡെ വാനാണ് ഈ കിങ് ബാംബര്‍ഗറിന്റെ പിന്നില്‍.
ഇതിന്റെ സവിശേഷ ചേരുവകളാണ് ബര്‍ഗറിനെ വിലയേറിയതാക്കുന്നത്. ട്രഫില്‍ (മഷ്റൂം), വിലയേറിയ വാഗ്യു എ 5 മീറ്റ്, കിംഗ് ക്രാബ്, സ്റ്റര്‍ജിയന്‍ മത്സ്യത്തിന്റെ മുട്ടകള്‍, താറാവ് മുട്ട കൊണ്ടുള്ള മയോണൈസ്, ഡോം പെരിഗണ്‍ ഷാംപെയ്‌നും മുകളില്‍ ഗോള്‍ഡന്‍ ലീഫും കൊണ്ടുള്ള ബണ്‍, ബാലിയില്‍ നിന്ന് ലഭിക്കുന്ന ഒരു കപ്പിന് നൂറ് ഡോളര്‍ വരെ വിലവരുന്ന കോപി ല്വാക്ക് എന്ന കോഫി... എന്നിങ്ങനെ അതിശയിപ്പിക്കുന്ന വളരെ വിലയുള്ള ചേരുവകള്‍ ചേര്‍ത്താണ് ഇത് തയാറാക്കിയിരിക്കുന്നത്.
കത്തിയും മുള്ളും ഉപയോഗിച്ചൊന്നുമല്ല ഇത് കഴിക്കേണ്ടത്. കൈയില്‍ പിടിച്ചു തന്നെ കഴിക്കണമെന്നാണ് ഷെഫിന്റെ നിര്‍ദേശം. കാരണം ഇത് ഗോള്‍ഡന്‍ ലീഫില്‍ പൊതിഞ്ഞതാണ്. ബര്‍ഗര്‍ കഴിച്ചുകഴിയുമ്പോള്‍ വിരലുകളും സ്വര്‍ണനിറമാകും എന്നാണ് ഷെഫ് റോബര്‍ട്ട് പറയുന്നത്.
ലോകത്തിലെ ഏറ്റവും ചെലവേറിയ ബര്‍ഗര്‍ എന്ന റെക്കോര്‍ഡ് അമേരിക്കയിലെ ഒരു റസ്റ്ററന്റിനായിരുന്നു, വില 4200 പൗണ്ട് (ഏകദേശം 3 ലക്ഷം 72 ആയിരം രൂപ). 352.44 കിലോഗ്രാം ഭാരം ഉണ്ട്, ഇത് ഒരാള്‍ക്ക് കഴിച്ച് തീര്‍ക്കാന്‍ കഴിയില്ല. അതിനാല്‍ ഇതിനെക്കാള്‍ മികച്ചതും ഒരാള്‍ക്കു കഴിച്ചു തീര്‍ക്കാന്‍ പറ്റുന്നതുമായ ബര്‍ഗര്‍ തയ്യാറാക്കാനായിരുന്നു തന്റെ ശ്രമമെന്നും റോബര്‍ട്ട്.
ബര്‍ഗര്‍ വില്‍പനയിലൂടെ ലഭിച്ച പണം നെതര്‍ലന്‍ഡ്സിലെ ഫുഡ് ബാങ്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്കാണ് റോബര്‍ട്ട് നല്‍കിയത്. റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കാത്ത കോവിഡ് കാലത്ത് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിലാണ് ഈ ഒരു സ്‌പെഷല്‍ ബര്‍ഗര്‍ തയ്യാറാക്കിയതെന്നും റോബര്‍ട്ട് പറയുന്നു.
Content Highlights: the world's most expensive burger
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..