ചുവരില്‍ നിറഞ്ഞ് എഴുത്തുകാരും രാഷ്ട്രീയ പ്രമുഖരും കലാകാരന്മാരും; ധനശ്രീ ഹോട്ടല്‍ എന്ന ചിത്രശാല


വി.ഒ. വിജയകുമാർ

കോവിഡ് വ്യാപന സമയത്ത് ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലും നഗരസഭയുടെ കീഴിലുള്ള കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ഭക്ഷണമെത്തിച്ചത് സരോജിനിയാണ്.

ഹോട്ടലിലെത്തിയവർക്ക് സരോജിനി ഭക്ഷണം വിളമ്പുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണഘടനാശില്പി ബി.ആര്‍. അംബേദ്കര്‍, മിസൈല്‍മാന്‍ എ.പി.ജെ. അബ്ദുല്‍കലാം, രാഷ്ട്രീയനേതാക്കളായ എ.കെ.ജി., ഇ.എം.എസ്., കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, കെ.ആര്‍. ഗൗരിയമ്മ, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി... ചുമരില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ഏതോ ചിത്രശാലയിലെത്തിയപോലെ തോന്നും. ഫോട്ടോ നോക്കിയങ്ങനെ ഇരുന്നേക്കരുത്. പിറകില്‍ ഭക്ഷണത്തിന് കാത്തുനില്‍ക്കുന്നവര്‍ ഏറെയുണ്ടെന്നോര്‍ക്കണം. ഇത് മാനന്തവാടി- തലശ്ശേരി റോഡിലെ പി. സരോജിനിയുടെ 'ധനശ്രീ' ഹോട്ടല്‍. ജനകീയ ഹോട്ടല്‍ എന്ന ആശയം വരുന്നതിനുമുമ്പേ ജനകീയമായ ഭക്ഷണശാല. എഴുത്തുകാരന്‍ എം.പി. വീരേന്ദ്രകുമാര്‍, കവി എ. അയ്യപ്പന്‍, സുഗതകുമാരി, ഒ.എന്‍.വി., പഴശ്ശി രാജാവ്, കരുണാനിധി, ജയലളിത, എം.ജി.ആര്‍., മദര്‍ തെരേസ, ഗുരു ചേമഞ്ചേരി തുടങ്ങി 144 ചിത്രങ്ങളാണ് ഫ്രെയിംചെയ്ത് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

''ഭര്‍ത്താവിന് മരക്കച്ചോടമായിരുന്നു പണി. എന്നും വീട്ടില്‍ ഭക്ഷണം കഴിക്കാനായി പുറത്തുനിന്ന് രണ്ടിലധികംപേരുണ്ടാകും. അങ്ങനെ ഭക്ഷണംവെച്ചുള്ള പരിചയമാണ്. എല്ലാവര്‍ക്കും വെച്ചുവിളമ്പിക്കൊടുക്കാന്‍ ഒരുപാടിഷ്ടമാണ്. 20 കൊല്ലത്തിലധികമായി ഈ ജോലിചെയ്യുന്നു''. ഭക്ഷണംപോലെ മനുഷ്യനെ തൃപ്തിപ്പെടുത്താനാവുന്ന മറ്റെന്തുണ്ട് ഭൂമിയിലെന്ന് സരോജിനി. പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ 68 പിന്നിട്ട സരോജിനി ഓടിനടക്കുകയാണ്.

48-ാമത്തെ വയസ്സില്‍ ക്ലബ്ബുകുന്നിലെ വീടിനോടുചേര്‍ന്നാണ് ഭക്ഷണം വെച്ചുവിളമ്പിത്തുടങ്ങിയത്. മകന്‍ സുജിത്തിന്റെ ആശയമായിരുന്നു ഇത്. ആദ്യം അഞ്ചുകിലോ അരിവെച്ചാണ് തുടക്കം. അന്ന് ചോറിന് എട്ടുരൂപയായിരുന്നു. ആളുകളുടെ എണ്ണം കൂടിയതോടെ അരിയുടെ അളവുകൂട്ടി. ഇടയ്ക്ക് നിര്‍ത്തിയെങ്കിലും ഭക്ഷണത്തിന്റെ രുചിയറിഞ്ഞവര്‍ നിര്‍ബന്ധിച്ചതോടെ വീണ്ടും ഹോട്ടല്‍ തുറന്നു. ഇപ്പോള്‍ 60 കിലോ അരിയുടെ ചോറാണ് ഒരുദിവസം വെക്കുന്നത്. നാലരലക്ഷം രൂപ ചെലവഴിച്ചാണ് ഹോട്ടല്‍ ഇന്നുകാണുന്ന നിലയിലാക്കിയത്. ക്ലബ്ബുകുന്നിലെ 'ധനശ്രീ' കുടുംബശ്രീ അംഗമായിരുന്നതിനാലാണ് ആറുവര്‍ഷംമുമ്പ് തുടങ്ങിയ ഹോട്ടലിന് ഈപേരിട്ടത്. രണ്ടുവര്‍ഷമായി മാനന്തവാടി നഗരസഭയിലെ ജനകീയ ഹോട്ടലും ഇതാണ്.

കോവിഡ് വ്യാപന സമയത്ത് ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലും നഗരസഭയുടെ കീഴിലുള്ള കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ഭക്ഷണമെത്തിച്ചത് സരോജിനിയാണ്. ആര്‍ക്കും ഭക്ഷണം നല്‍കാന്‍കഴിയാത്ത സമയത്ത് തനിക്ക് ഭക്ഷണം നല്‍കാനായത് അനുഗ്രഹമാണെന്ന് സരോജിനി.

''മാനന്തവാടിയിലെ സിന്‍ഡിക്കേറ്റ് ട്രേഡേഴ്സിനോടാണ് കൂടുതല്‍ കടപ്പാട്. കോവിഡ് സമയത്തും ഒമ്പതുലക്ഷം രൂപയുടെ സാധനങ്ങളാണ് കടമായി അവര്‍ നല്‍കിയത്. ഞാന്‍ മരിച്ചുപോയാല്‍ പൈസ തിരിച്ചുകിട്ടില്ലല്ലോ എന്നവര്‍ ചിന്തിച്ചില്ല. കുടുംബശ്രീ ജില്ലാമിഷനില്‍നിന്ന് അമ്പതിനായിരം സഹായധനം കിട്ടി. ഹോട്ടലിന്റെ വാടകയും കറന്റ് ബില്ലും മാനന്തവാടി നഗരസഭ നല്‍കുമെന്നറിയിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. ഒരു ദിവസം 2250 രൂപയുടെ പാചകവാതകം വേണം; ആയിരം രൂപ വാടകയും. രണ്ടുമാസം കൂടുമ്പോള്‍ 2800 രൂപയോളം കറന്റ് ബില്ലും അടയ്ക്കണം. തൊഴിലാളികളായ ആറുപേര്‍ക്കുള്ള കൂലിയും കണ്ടെത്തണം. പിടിച്ചുനില്‍ക്കണമെങ്കില്‍ നഗരസഭയുടെ സഹായം കൂടിയേ തീരൂ. മക്കള്‍ക്കൊന്നും ഞാനീ ജോലിചെയ്യുന്നതിനോട് താത്പര്യമില്ല. പ്രായമായില്ലേ. വീട്ടിലിരിക്ക് എന്നാണുപറയുന്നത്. എന്നാല്‍ ഞാന്‍ എനിക്ക് കഴിയുന്ന കാലംവരെ ഈ ജോലി ചെയ്യും'' -സരോജിനി പറഞ്ഞു. സരോജിനിയുടെ ഭക്ഷണത്തിന്റെ രുചിതേടി ആളുകള്‍ ഇപ്പോഴും വന്നുകൊണ്ടേയിരിക്കുകയാണ്...

Content Highlights: dhanasree hotel, portrait of polictical leaders writers, food

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented