ന്യൂഡല്‍ഹി: സോയാ മില്‍ക്കും ബദാം മില്‍ക്കുമെല്ലാം പാല്‍ ആയി കണക്കാക്കാമോ എന്ന വിഷയം ഡല്‍ഹി ഹൈക്കോടതി പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

 ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.), സോയ മില്‍ക്ക് വില്‍ക്കുന്ന ഹെര്‍ഷെ ഉള്‍പ്പെടെ വിവിധ കമ്പനികള്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.

സോയ, ബദാം തുടങ്ങിയവയില്‍നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളെ പാലായോ പാലുത്പന്നങ്ങളായ പനീര്‍, തൈര് തുടങ്ങിയവയായോ കണക്കാക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. താത്പര്യം തോന്നുന്ന വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേസ് സെപ്റ്റംബര്‍ 14-ന് കേള്‍ക്കാന്‍ തീരുമാനിച്ചു.

Content Highlights: The Delhi High Court is examining whether soy milk and almond milk can be considered as milk