വിടിന്റെ ഉപയോഗം പൂർണമായി ഉപേക്ഷിച്ച പുതുതലമുറയെ രക്ഷിക്കാൻ കൊല്ലം പെരിനാട് ഗ്രാമപ്പഞ്ചായത്ത് തവിടു കേക്കുമായി എത്തുന്നു. ഗ്രാമപ്പഞ്ചായത്ത് തരിശു കിടന്ന മുഴുവൻ നെല്പാടത്തും കൃഷി ചെയ്തുവരുകയാണ്. ഇടവട്ടം കുഴിയം 45 ഹെക്ടർ പാടശേഖരം ഒന്നാം വിളയിൽ 40 ടൺ നെല്ലാണ് ലഭിച്ചത്. ഇത് കിലോയ്ക്ക് 25 രൂപ നിരക്കിൽ പണം നൽകി പഞ്ചായത്ത് സംഭരിച്ചു.

കോട്ടയത്തെ ഓയിൽപാം ഇന്ത്യയുടെ റൈസ് മില്ലിൽ എത്തിച്ച് അരിയാക്കിയാണ് പഞ്ചായത്ത് സ്വന്തം ബ്രാൻഡായ ജൈവ അരി വിപണിയിലെത്തിച്ചത്. ഇതിൽ നിന്ന് ലഭിച്ച തവിട് ഉപയോഗിച്ചാണ് രുചികരമായ തവിടു കേക്ക് നിർമിച്ചത്. ചന്ദനത്തോപ്പ് ബേസിക് ട്രെയിനിങ്‌ സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് കേക്കിന്റെ നിർമാണം സാധ്യമാക്കിയത്.

ചന്ദനത്തോപ്പ് ബി.ആർ.സി.യിൽ നടന്ന പെരിനാട് ബ്രാൻഡ്‌ തവിടു കേക്കിന്റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിർവഹിച്ചു. പെരിനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൽ.അനിൽ അധ്യക്ഷത വഹിച്ചു.

സി.സന്തോഷ്, എസ്.എൽ.സജികുമാർ, ഡോ. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ, എക്കോ ഷോപ്പ്, ഹരിത ചെറുമൂട് എന്നിവിടങ്ങളിൽ കേക്ക് ലഭ്യമാണ്. തവിടു കേക്ക് കമ്പോളത്തിൽ ഇറക്കിയതോടെ കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുന്നതിനും നെൽക്കൃഷി കൂടുതൽ ലാഭകരമാക്കുന്നതിനും കഴിയുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ പെരിനാട് കൃഷി ഓഫീസർ ബൈജു പറഞ്ഞു.

Content Highlights; thavid cake, kollam Perinad Grama Panchayat