സ്‌നേഹവും കരുതലും നിറച്ച് ദമ്മിട്ട ബിരിയാണികള്‍; തെരുവിലുള്ളവര്‍ക്ക് അന്നമൂട്ടാന്‍ ബിരിയാണി ചലഞ്ച്‌


പി. ലിജീഷ്

ലക്ഷ്യം 30,000 പേര്‍ക്ക് ഭക്ഷണവിതരണം

തണൽ ബിരിയാണി ചലഞ്ചിൽ വടകര എം.യു.എം. വി.എച്ച്.എസ്.എസ്. കുട്ടികൾ പങ്കെടുത്തപ്പോൾ

വടകര: തണലിന്റെ അടുപ്പില്‍ വേവുന്ന ബിരിയാണിക്ക് വിശേഷിച്ചൊരു സുഗന്ധമുണ്ട്... അത് തെരുവില്‍ താമസിക്കുന്നവരുടെ വയറെരിയാതിരിക്കാനുള്ള കരുതലിന്റെ ഗന്ധമാണ്... സ്‌നേഹവും കരുണയും നിറച്ച് ദമ്മിട്ട ഓരോ ബിരിയാണിച്ചെമ്പും തുറക്കുമ്പോള്‍ ആ ഗന്ധം നാട് ഹൃദയത്തിലേറ്റുവാങ്ങുന്നു. എട്ടുദിവസംകൊണ്ട് ജനം വാങ്ങിയത് രണ്ടുലക്ഷത്തോളം ബിരിയാണിപ്പൊതികള്‍. ഏപ്രില്‍ രണ്ടിന് ഇത് മൂന്നുലക്ഷം കവിയുമെന്നാണ് പ്രതീക്ഷ.

തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണംനല്‍കുന്ന പദ്ധതിക്ക് ഫണ്ട് സമാഹരിക്കാനാണ് വടകര തണല്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് 20-ന് തുടങ്ങിയതാണ് പദ്ധതി. സംസ്ഥാനത്തുടനീളം പ്രാദേശികകമ്മിറ്റികള്‍ രൂപവത്കരിച്ച് രംഗത്തിറങ്ങിയപ്പോള്‍ അഭൂതപൂര്‍വമായ വരവേല്‍പ്പാണ് ലഭിച്ചത്. ഏതാണ്ട് നൂറോളം പാചകപ്പുരകള്‍ വിവിധസ്ഥലങ്ങളിലായി ഒരുങ്ങി.

നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ബിരിയാണിപ്പൊതികളുമായി വീടുകള്‍ കയറിയിറങ്ങി. ഒട്ടേറെ വീടുകള്‍ ഒരുദിവസം അടുക്കളയ്ക്ക് അവധി നല്‍കി തണലിന്റെ ബിരിയാണി തിന്നു. ഏപ്രില്‍ രണ്ടുവരെ ബിരിയാണി ചലഞ്ച് തുടരും.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെല്ലാം മികച്ച പ്രതികരണമാണ് പദ്ധതിക്ക് കിട്ടിയത്. ഒരു പൊതി ബിരിയാണിക്ക് 100 രൂപയാണ് നിശ്ചയിച്ചതെങ്കിലും 'ഒരു ബിരിയാണി, ഒരു മോഹവില' സന്ദേശം പ്രചരിപ്പിച്ചതോടെ ബിരിയാണിക്ക് ആയിരംമുതല്‍ പതിനായിരം രൂപവരെ പലരും നല്‍കി.

ചുരുങ്ങിയത് മൂന്നുകോടി രൂപയെങ്കിലും ചലഞ്ചിലൂടെ സമാഹരിക്കാമെന്ന പ്രതീക്ഷയിലാണ് തണല്‍.

ലക്ഷ്യം 30,000 പേര്‍ക്ക് ഭക്ഷണവിതരണം

കോവിഡ് കാലത്ത് ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ദിവസവും ഭക്ഷണം എത്തിച്ചുനല്‍കുന്ന പദ്ധതിക്ക് തണല്‍ തുടക്കമിട്ടിരുന്നു. ഇപ്പോള്‍ നാലായിരംപേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും ഈ പദ്ധതി വ്യാപിപ്പിച്ച് ദിവസം 30,000 പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും വീടുള്ളവരെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രിസ് പറഞ്ഞു.

Content Highlights: thanal biriyani challenge, people living on the street, two lakh biriyanis sold, food

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented