ഒരു മഹാമാരി കാലമാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. നിരവധി പേര്‍ക്കാണ് ജോലിയും ജീവനും നഷ്ടമായത്. ഈ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ട് അന്നം മുട്ടിയവര്‍ക്ക് വെളിച്ചമാവുകയാണ് ട്രിച്ചി സ്വദേശികളായ പുഷ്പറാണിയും ഭര്‍ത്താവ് ചന്ദ്രശേഖറും. 

തങ്ങളുടെ ഭക്ഷണശാല വഴി ഒരു രൂപയ്ക്ക് ഭക്ഷണം നല്‍കുകയാണ് ഈ ദമ്പതികള്‍. വെല്‍ഡറായ ചന്ദ്രശേഖറിന് കൊറോണക്കാലത്ത് ജോലി നഷ്ടമായി. തുടര്‍ന്ന് ബാങ്കില്‍ നിന്ന് ലോണെടുത്ത അമ്പതിനായിരം രൂപയക്ക്  ഭക്ഷണശാല ആരംഭിക്കുകയായിരുന്നു. ദിവസേന 400 പാവപ്പെട്ടവര്‍ക്ക് ഇവര്‍ ഭക്ഷണം എത്തിക്കുന്നു. ഇവരെ സഹായിക്കാന്‍ മക്കളും കൂടെയുണ്ടാവും. പ്രഭാത ഭക്ഷണത്തിന് 1 രൂപയും ഉച്ചഭക്ഷണത്തിന് 5 രൂപയുമാണ് വാങ്ങുന്നത്.

പാവപ്പെട്ടവരും ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് ഇവരില്‍ നിന്ന് ഭക്ഷണം വാങ്ങുന്നത്‌.

Content Highlights: Tamil Nadu Couple Serves Re 1 Meals to Locals