60 കിലോ പഞ്ചസാര, 270 മുട്ട; കേക്കിന്റെ രൂപത്തിൽ മാറഡോണയ്ക്ക് ആദരമർപ്പിച്ച് ബേക്കറി


1 min read
Read later
Print
Share

മാറഡോണയുടെ രൂപം പകർത്തിയ ആറടി ഉയരമുള്ള കേക്ക് ആണ് ബേക്കറിക്ക് മുന്നിൽ സ്ഥാപിച്ചത്.

മാറഡോണയുടെ രൂപത്തിലുണ്ടാക്കിയ കേക്ക് | Photo: ANI

ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മാറഡോണയ്ക്ക് വ്യത്യസ്തമായ രീതിയിൽ ആദരമർപ്പിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ഒരു ബേക്കറി. അദ്ദേഹത്തിന്റെ രൂപത്തിൽ ഭീമൻ കേക്ക് നിർമിച്ചാണ് ബേക്കറി വാർത്തയിൽ ഇടംപിടിച്ചത്.

മാറഡോണയുടെ രൂപം പകർത്തിയ ആറടി ഉയരമുള്ള കേക്ക് ആണ് ബേക്കറിക്ക് മുന്നിൽ സ്ഥാപിച്ചത്. നാലുദിവസത്തോളമെടുത്താണ് കേക്കിന്റെ പണി പൂർത്തിയാക്കിയത്. അറുപതു കിലോ​ഗ്രാം പഞ്ചസാരയും 270 മുട്ടകളുമാണ് ഈ സ്പെഷ്യൽ കേക്ക് തയ്യാറാക്കാൻ ചെലവായത്.

എല്ലാ വർഷവും ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് വ്യത്യസ്തമായ കേക്കുകൾ ബേക്കറി നിർമിക്കാറുണ്ട്. ഇളയരാജ, അബ്ദുൾ കലാം, ഭാരതിയാർ തുടങ്ങിയവരുടെയെല്ലാം രൂപങ്ങളിലുള്ള കേക്കുകൾ നേരത്തേ നിർമിച്ചിരുന്നു.

കായികലോകത്തെ ഇതിഹാസം മാറഡോണ വിടപറഞ്ഞ ഈ വർഷം അദ്ദേഹത്തിന്റെ രൂപം തന്നെ ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ. എന്നാല്‍ കേക്കിന് മാറഡോണയുടെ രൂപസാദൃശ്യമില്ലെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നുമുണ്ട്.

Content Highlights: Tamil Nadu bakery pays tribute to Maradona by making 6-feet tall cake of his statue

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Representative image

2 min

സ്‌കൂള്‍ തുറക്കുന്നു; കുട്ടികളുടെ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

Jun 1, 2023


native mango festival

1 min

കോട്ടൂര്‍കോണം വരിക്ക, കറുത്ത പ്രിയൂര്‍, വെളുത്ത ചിങ്കിരി...നാട്ടുമാങ്ങാരുചി നുകർന്ന് മാങ്ങ മഹോത്സവം

May 4, 2022


.

1 min

വീണ്ടും വൈറലായി പാനിപ്പൂരി ; ഇത്തവണ വോള്‍ക്കാനോ ഗോള്‍ഗപ്പ

Jun 2, 2023

Most Commented